അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തിനെതിരെ ചൈന
അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തിനെതിരെ ചൈന
തലസ്ഥാനമായ സീയൂളിന് തെക്ക് കിഴക്കുള്ള സീങ്ങ്ജുവില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നത് സംബന്ധിച്ച് ജൂലൈയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായത്
സീങ്ങ്ജു മേഖലയില്‍ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയയുടെ തീരുമാനത്തിനെതിരെ ചൈന. പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും ദക്ഷിണ കൊറിയയുടെ നടപടി മേഖലയിലെ സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി
തലസ്ഥാനമായ സീയൂളിന് തെക്ക് കിഴക്കുള്ള സീങ്ങ്ജുവില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നത് സംബന്ധിച്ച് ജൂലൈയിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായത്. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ വെല്ലുവിളി നേരിടുന്നതിനാണെന്നാണ് വിശദീകരണം. എന്നാല്‍ ഈ നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ സഹായിക്കില്ലെന്ന് ആരോപിച്ച് ചൈന രംഗത്തെത്തി. ആണവ നിരായുധീകരണം പോലുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിന് ഈ നീക്കം തടസ്സമാണ്. ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനം ഭീഷണിയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ഉത്തര കൊറിയയുടെ ആവര്‍ത്തിച്ചുള്ള മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയക്ക് മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നാണ് അമേരികക വ്യക്തമാക്കി്. മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയ്ക്ക് ഭീഷണിയല്ലെന്നും ഉത്തര കൊറിയയെ അല്ലാതെ മറ്റ് രാജ്യങ്ങളെ ഇത് ലക്ഷ്യമിടുന്നില്ലെന്നും അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും നിലപാട്.
Adjust Story Font
16