മൈക്കിള്‍ ടിമറിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം
മൈക്കിള്‍ ടിമറിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം
റിട്ടയര്‍മെന്‍റ് പ്രായം 65 വയസാക്കാനുള്ള നീക്കമാണ് പ്രസിഡന്‍റ് ടിമര്‍ പ്രധാന സാമ്പത്തിക പരിഷ്കാര നടപടി എന്ന നിലയില്‍ ബ്രസീലില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്
ബ്രസീലിയന്‍ പ്രസിഡന്‍റ് മൈക്കിള്‍ ടിമറിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രക്ഷോഭം. റിട്ടയര്‍മെന്‍റ് പ്രായം 65 ആക്കുന്നതുള്‍പ്പെടെയുള്ള ടിമറിന്‍റെ പരിഷ്ടകാരങ്ങള്‍ക്കെതിരെയാണ് ജനം തെരുവിലിറങ്ങിയത്.
റിട്ടയര്‍മെന്‍റ് പ്രായം 65 വയസാക്കാനുള്ള നീക്കമാണ് പ്രസിഡന്‍റ് ടിമര്‍ പ്രധാന സാമ്പത്തിക പരിഷ്കാര നടപടി എന്ന നിലയില്‍ ബ്രസീലില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. കമ്പനികളിലെ ജോലികള്‍ പുറംകരാറുകള്‍ നല്‍കുന്നതിലൂടെ തൊഴിലാളികളുടെ കൂലി കുറയ്ക്കാനാകുമെന്നതാണ് പരിഷ്കാരത്തിലൂടെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പരിഷ്കാര നടപടികള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭമാണ് അരങ്ങേറുകയാണ്. ബ്രസീലിലെ 18 സ്റ്റേറ്റുകളിലെ ആയിരക്കണക്കിന് ജനങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്ത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ മൈക്കിള്‍ ടിമര്‍ വലതുപക്ഷ രാഷ്ട്രീയ നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. അതേസമയം പല സാമ്പത്തിക വിദഗ്ദര്‍ ടിമറിന്‍റെ പരിഷ്കാരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് കൂടുതല്‍ മെച്ചമുണ്ടാകുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നാണ് ഇവരുടെ പക്ഷം.
Adjust Story Font
16