പാര്‍ലമെന്റ് പ്രസംഗത്തിനിടെ കുഞ്ഞിന് മുലയൂട്ടി ഓസ്ട്രേലിയന്‍ എംപി
പാര്‍ലമെന്റ് പ്രസംഗത്തിനിടെ കുഞ്ഞിന് മുലയൂട്ടി ഓസ്ട്രേലിയന്‍ എംപി
ചരിത്രം കുറിച്ച മുഹൂര്‍ത്തമെന്നാണ് ഇതിനെ ലാരിസയുടെ ഈ പ്രവൃത്തിയെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്
ഒളിഞ്ഞു നോട്ടക്കാരെയും ക്യാമറക്കണ്ണുകളെയും അവള് പേടിച്ചില്ല, അപ്പോള്‍ തന്റെ കുഞ്ഞും അവന്റെ വിശപ്പും മാത്രമായിരുന്നു അവള്‍ക്ക് പ്രധാനം. ആരെയും കൂസാതെ അവള് തന്റെ കുഞ്ഞിന് സ്നേഹത്തിന്റെ പാല് പകര്‍ന്നു നല്‍കുകായിരുന്നു. ഒരു സാധാരണക്കാരിയായിരുന്നില്ല ആ അമ്മ. ഒരു ജനപ്രതിനിധി ആയിരുന്നു. ബസോ, പാര്‍ക്കോ ആയിരുന്നില്ല ആ സ്ഥലം. പാര്‍ലമെന്റ് ആയിരുന്നു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ വാത്സല്യത്തോടെ കുഞ്ഞിന് മുലയൂട്ടുന്ന ആ അമ്മയെ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ബഹുമാനം തോന്നും.
ക്യൂന്‍സ് ലാന്റില്‍ നിന്നുള്ള എംപിയായ ലാരിസ വാട്ടേഴ്സ് ആണ് പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തിനിടെ മൂന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞ് ആലിയ ജോയ് ക്ക് മുലയൂട്ടിയത്. ചരിത്രം കുറിച്ച മുഹൂര്‍ത്തമെന്നാണ് ഇതിനെ ലാരിസയുടെ ഈ പ്രവൃത്തിയെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
Adjust Story Font
16