ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം; സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു
ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം; സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു
സാങ്കേതിക തകരാര്‍ മൂലം ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞ് യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു പോവുകയായിരുന്നു
ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. കുഞ്ഞിനെ സിസേറിയന്‍ വഴി പുറത്തെടുത്തു. സാങ്കേതിക തകരാര്‍ മൂലം ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞ് യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു പോവുകയായിരുന്നു.
ദക്ഷിണ സ്‌പെയിനിലെ സെവില്ലെയിലെ വാല്‍മി ആശുപത്രിയിലാണ് ലിഫ്റ്റില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം ഉണ്ടായത്. മൂന്നു കുട്ടികളുടെ അമ്മയായ റോഷ്യോ കോര്‍ട്ടസ് എന്ന യുവതിയെ പ്രസവത്തിനാണ് വാല്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാം നിലയിലെ മുറിയില്‍ നിന്ന് മൂന്നാം നിലയിലേക്കു മാറ്റാന്‍ സ്‌ട്രെച്ചറില്‍ കിടത്തി ലിഫ്റ്റില്‍ കയറ്റിയപ്പോളാണ് അപകടമുണ്ടായത്. ലിഫ്റ്റിലേക്ക് സ്‌ട്രെച്ചര്‍ കയറ്റി പകുതി ആയപ്പോള്‍ തന്നെ സാങ്കേതിക തകരാര്‍ മൂലം ലിഫ്റ്റിന്റെ വാതിലുകള്‍ അടഞ്ഞു പോവുകയായിരുന്നു.
താന്‍ ആകെ തകര്‍ന്നുപോയതായി റോഷ്യോയുടെ ഭര്‍ത്താവ് പറഞ്ഞു. ഇയാള്‍ ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയാണ്. തന്റെ മകളെ ആശുപത്രി അധികൃതര്‍ കൊന്നതായി റോഷ്യോയുടെ പിതാവ് ജോണ്‍ മാനുവല്‍ പറഞ്ഞു.
Adjust Story Font
16