കാര്‍ കെട്ടിടത്തിലേക്ക് പറന്നുകയറി
കാര്‍ കെട്ടിടത്തിലേക്ക് പറന്നുകയറി
അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് പറക്കുകയായിരുന്നു.
വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പറന്നുകയറിയിരിക്കുകയാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാന്താ അനയിലാണ് സംഭവം.
അമിത വേഗതയിലായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് പറക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി. ഒരു ദന്തല്‍ ക്ലിനിക്കിലേക്കാണ് കാര്‍ പറന്നുകയറിയത്.
കാറില്‍ രണ്ട് പേരുണ്ടായിരുന്നു. ഒരാള്‍ക്ക് സ്വയം പുറത്തുകടക്കാനായി. രണ്ടാമത്തെയാളെ അഗ്നിശമസേന ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഇരുവര്‍ക്കും നിസ്സാര പരിക്കുകളേയുള്ളൂ. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെത്തിച്ചു.
Adjust Story Font
16