കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം; ഉന്‍ പിശാചാണെന്ന് പ്രതിഷേധക്കാര്‍
കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം; ഉന്‍ പിശാചാണെന്ന് പ്രതിഷേധക്കാര്‍
ഉത്തര കൊറിയന്‍ വിരുദ്ധരാണ് പ്രതിഷേധം സംഘടിപ്പിച്ചത്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം , ഉന്‍ പിശാചാണെന്ന് പ്രതിഷേധക്കാര്‍. ഉത്തര കൊറിയന്‍ വിരുദ്ധരാണ് പ്രതിഷേധം സംഘടിപ്പിച്ചത് .
ഇരു കൊറിയകള്‍ക്കുമിടയില്‍ നടന്ന ചരിത്ര പരമായ ചര്‍ച്ചക്ക് ശേഷം ദക്ഷിണ കൊറിയയില്‍ കിം ജന സമ്മതനാവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരത്തിലൊരു പ്രതിഷേധം, കിം ജോങ് ലോക ജനതക്ക് ഭീഷണിയുയര്‍ത്തിന്ന ഒരു പിശാചാണ് കിം ജോങ് ഉന്‍ എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പൌരന്മാരെ വിഡ്ഡികളാക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ദക്ഷിണ- ഉത്തര കൊറിയന്‍ ചര്‍ച്ചകിം ജോങ് ഉന്നില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കിയതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല, ദക്ഷിണ കൊറിയന്‍ മുന്‍ സൈനികനും പ്രതിഷേധക്കാരിലൊരാളുമായ കിം സാങ് ജിന്‍ പറഞ്ഞു.
മെയ് 26 ന് നടന്ന ഇരു കൊറിയകള്‍ക്കുമിടയല്‍ നടന്ന രണ്ടാമത് ചര്‍ച്ചക്കിടയില്‍ കിം ജോങ് ദക്ഷിണ കൊറിയന്‍ ഭരണാധികാരി മൂണ്‍ ജെ ഇന്‍ ന്റെ കവിളില്‍ 3 തവണ ചുംബിച്ചിരുന്നു, ഈ ചര്‍ച്ചക്ക് ശേഷം ഉന്നിന്റെ ജന പ്രീതി ദക്ഷിണ കൊറിയയില്‍ വര്‍ധിപ്പിച്ചുവെന്നാ ദക്ഷിണ കൊറിയയിലെ കൂംകിന്‍ സര്‍വ്വകലാശാലയിലെ 106 വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു, 57 ശതമാനത്തിനും ഉന്നില്‍ ശുഭ പ്രതീക്ഷയാണ് ,നേരത്തെ ഇത് 19.8 ശതമാനമായിരുന്നു. ചര്‍ച്ചക്കിടയില്‍ മൂണ്‍ ജെ ഇന്‍ ഉന്നിനോട് ഇതേ പറ്റി സൂചിപ്പിച്ചിരുന്നു.
Adjust Story Font
16