Quantcast

ഫ്രഞ്ച് ഗവണ്‍മെന്റിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു

നിയമത്തെ എതിര്‍ക്കുന്നവര്‍ ലൈഫ് ജാക്കറ്റുമായെത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂറോപ്പിലേക്കുള്ള യാത്രക്കിടയില്‍ കടലില്‍ മുങ്ങിമരിച്ചവരെയാണ് ജാക്കറ്റുകള്‍ പ്രതിനിധീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍

MediaOne Logo

Web Desk

  • Published:

    20 Jun 2018 5:53 AM GMT

ഫ്രഞ്ച് ഗവണ്‍മെന്റിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ  പ്രതിഷേധം തുടരുന്നു
X

ഫ്രഞ്ച് ഗവണ്‍മെന്റിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു. നിയമത്തെ എതിര്‍ക്കുന്നവര്‍ പാര്‍ലമെന്റിനു മുന്നില്‍ ലൈഫ് ജാക്കറ്റുകളുമായെത്തിയാണ് ഇന്നലെയും പ്രതിഷേധം സംഘടിപ്പിച്ചത്. കുടിയേറ്റ നിയമം പാര്‍ലമെന്റ് അപ്പര്‍ ഹൌസ് പരിഗണിക്കാനൊരുങ്ങന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട് ദീര്‍ഘ നാളുകളായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ തുര്‍ച്ചയായിരുന്നു ഇന്നലെയും അരങ്ങേറിയത്. അപ്പര്‍ ഹൌസ് അടുത്തിടെ നിയമം പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുന്നത്. നിയമത്തെ എതിര്‍ക്കുന്നവര്‍ ലൈഫ് ജാക്കറ്റുമായെത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂറോപ്പിലേക്കുള്ള യാത്രക്കിടയില്‍ കടലില്‍ മുങ്ങിമരിച്ചവരെയാണ് ജാക്കറ്റുകള്‍ പ്രതിനിധീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്കള്‍ക്കും ചര്‍ച്ചക്കള്‍ക്കുമൊടുവിലായിരുന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ട് വെച്ച കുടിയേറ്റ നിയമം ലോവര്‍ ഹൌസ് അംഗീകരിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ തന്നെ രാജ്യത്തെക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുടിയേറ്റത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സ്ഥിതിക്ക് പ്രതിപക്ഷ സംഘടനകളുടെ പിന്‍തുണയോടെ തന്നെ പ്രക്ഷോഭങ്ങള്‍ തുടരാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത്. ഇത് മാനവികതയുമായും മനുഷ്യാവകാശങ്ങളുമായും ബന്ധപ്പെട്ട കാര്യമാണ്, ഈ നിയമം അതിനെ മാനിക്കുന്നില്ല , അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

TAGS :

Next Story