കിംങ് ജോംങ് ഉന്‍ ചൈനയില്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിംങ് ജോംങ് ഉന്‍ ചൈനയില്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനയില്‍. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇതാദ്യമായിട്ടാണ് കിം ചൈനയിലെത്തുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചയെ നല്ല രീതിയില്‍ ചൈന സ്വാഗതം ചെയ്യുന്നുവെന്ന് കിം അറിയിച്ചു.
ജൂണ്‍ പന്ത്രണ്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കിമ്മിന്റെ രണ്ട് ദിവസത്തെ ചൈനാ സന്ദര്‍ശനം. ബീജിങിലെത്തിയ കിമ്മിന് ഊഷ്മളമായ സ്വീകരണമാണ് പ്രസിയഡന്റ് ഷീ ജിങ് പിങ്ങും സംഘവും നല്‍കിയത്. ട്രംപുമായുള്ള കൂടിക്കാഴ്ചയെ ചൈന സ്വാഗതം ചെയ്യുന്നുവെന്ന് കിം അറിയിച്ചു. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് അമേരിക്ക മുന്‍കൈയെടുത്തത് അഭിനന്ദാര്‍ഹമാണെന്നും ഷീ ജിങ് പിങ് പറഞ്ഞു.
എന്നാല്‍ വ്യാപാര ബന്ധത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ കിമ്മിന്റെ ചൈന സന്ദര്‍ശനം ഏറെ ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്. മാര്‍ച്ച്, മെയ് മാസങ്ങളിലായിരുന്നു ഇതിന് മുന്‍പ് സന്ദര്‍ശനം നടത്തിയത്.
Adjust Story Font
16