മണ്ണിടിച്ചില്‍, കുടിവെള്ള ക്ഷാമം: ദുരിതജീവിതം തീരാതെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍
തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ലോകഅഭയാര്‍ഥി ദിനത്തില്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ ദുരിതത്തില്‍. മണ്ണിടിച്ചിലിനും കുടിവെള്ള ക്ഷാമത്തിനുമിടയിലാണ് റോഹിങ്ക്യകള്‍ ജീവിതം തള്ളി നീക്കുന്നത്. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ദുരിത ജീവിതം നയിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം 7 ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകളാണ് സൈന്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായത്. ഇവരില്‍ കൂടുതല്‍ പേരും ഇപ്പോള്‍ പല ക്യാമ്പുകളിലായി കഴിയുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ സംഘടനകളും പറയുന്നു. ആയിരം അഭയാര്‍ഥികള്‍ക്ക് കഴിയാനുള്ള ടെന്റുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാരും വ്യക്തമാക്കുന്നുണ്ട്.
അഭയാര്‍ഥികള്‍ കഴിയുന്ന സ്ഥലങ്ങളില്‍ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാധ്യതകളുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. കോക്സ് ബസാറില്‍ മാത്രം 10 ലക്ഷം പേരാണ് താമസിക്കുന്നത്. പലരും പ്ലാസ്റ്റിക് ഷീറ്റുകള്‍, മുളകള്‍ എന്നിവ കൊണ്ടൊക്കെയുള്ള വീടുകളിലാണ് താമസം.
കഴിഞ്ഞ ആഗസ്റ്റ് മുതല്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധവുണ്ടായിട്ടുണ്ട്. മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ സൈന്യത്തെ ആക്രമിച്ചതിന് മറുപടിയായി സൈന്യം തിരിച്ചടിച്ചതിനു പിന്നാലെയാണ് റോഹിങ്ക്യകളുടെ വരവ് കൂടിയത്.
Adjust Story Font
16