ഉത്തരകൊറിയക്ക് ഭീഷണിയായി മാലിന്യങ്ങള്‍; ബാധിക്കുന്നത് കുട്ടികളെ
കൃത്യമായി മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമില്ലാത്ത ഉത്തര കൊറിയയില്‍ ഇത് ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ യൂണിസെഫ് കണ്ടെത്തുന്നു
ഉത്തര കൊറിയയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനത്തിന്റെ അപര്യാപ്തത രാജ്യത്ത് ഭീഷണി സൃഷ്ടിക്കുന്നതായി ഐക്യ രാഷ്ട്ര സഭയുടെ കണ്ടെത്തല്‍. അതേ സമയം പോഷകാഹാരക്കുറവിനെ തുടര്‍ന്നുള്ള കുട്ടികളുടെ രോഗാവസ്ഥ രാജ്യത്ത് കുറഞ്ഞ് വരുന്നതായും യൂണിസെഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
കൃത്യമായി മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമില്ലാത്ത ഉത്തര കൊറിയയില്‍ ഇത് ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ യൂണിസെഫ് കണ്ടെത്തുന്നു. അതേ സമയം രാജ്യത്ത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച പോഷകാഹാരക്കുറവ് മൂലമുള്ള കുട്ടികളുടെ രോഗാവസ്ഥ 2017 ല്‍ കുറഞ്ഞതായും യു.എന്‍ പ്രസിദ്ധീകരിച്ച സര്‍വ്വേയില്‍ പറയുന്നു. യു.എന്നിന്റെ ഈ കണ്ടെത്തല്‍ ശരിക്കും മുന്നോട്ടുള്ള ചുവടു വെപ്പാണെന്ന് നോര്‍ത്ത് കൊറിയ പങ്ക് വയ്ക്കുന്നു. യുഎന്നിന്റെ പുതിയ സര്‍വ്വേ പ്രകാരം പോഷകാഹരക്കുറവ് മൂലമുള്ള രാജ്യത്തെ കുട്ടികളുടെ രോഗാവസ്ഥ 2017 ല്‍ താഴ്ന്നതായി വ്യക്തമാണ്.
രാജ്യത്താകെ പോഷകാഹാരക്കുറവ് മൂലമുള്ള കുട്ടികളുടെ രോഗാവസ്ഥ 2019 ല്‍ 32 ശതമാനമായിരുന്നെങ്കില്‍ 2017 ല്‍ അത് 19ശതമാനമായി കുറഞ്ഞിട്ടുണ്ട്. മനുഷ്യത്വപരമായ ഇടപെടലുകളാണ് കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇടയാക്കിയത്. പുതിയ കണക്കുകള്‍ രാജ്യത്തിനാകെ വലിയ പ്രതീക്ഷയാണ് പകരുന്നത്. ഉത്തര കൊറിയയില്‍ വലിയൊരു വിഭാഗം കുട്ടികളിലേക്കും രോഗം വ്യാപിക്കുന്നത് വീടുകളിലെ മലിന ജലത്തിന്റെ ഉപയോഗത്താലാണെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു.
Adjust Story Font
16