Quantcast

വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി ചൈനയും അമേരിക്കയും

ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    28 Jun 2018 3:30 AM GMT

വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി ചൈനയും അമേരിക്കയും
X

വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനൊരുങ്ങി ചൈനയും അമേരിക്കയും. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരങ്ങള്‍ക്ക് കൂടിക്കാഴ്ച വഴിവയ്ക്കുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജിം മാട്ടിസും ചൈനയുടെ പ്രതിരോധമന്ത്രി വെയ്ഫിന്‍ഞ്ചും തമ്മില്‍ കുടിക്കാഴ്ച നടത്തിയത്.

ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ദക്ഷിണ ചൈന കടലിലെ ചൈനയുടെ ഇടപെടലുകള്‍ക്ക് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന ആളാണ് ജിം മാട്ടിസ്. കൂടിക്കാഴ്ചയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ പ്രമുഖ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വളരെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. നികുതി വിഷയത്തില്‍ ഇരു രാജ്യങ്ങളും ഇതുവരെയും യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല. എന്നാല്‍ പൊരുത്തക്കേടുകള്‍ ഒഴിവാക്കാന്‍ അമേരിക്ക തന്നെയാണ് ഇപ്പോള്‍ മുന്നിട്ടിറങ്ങിയത്. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി പിണങ്ങി നില്ക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനേയും പ്രതിരോധ സെക്രട്ടറി ജിം മാര്‍ട്ടിസ് സന്ദര്‍ശിച്ചു.

TAGS :

Next Story