Quantcast

ജീവിതങ്ങളെ ക്യാന്‍വാസിലാക്കി ഒരു പതിനൊന്നുവയസുകാരന്‍

നൈജീരിയയില്‍ ഇതിനോടകം തന്നെ വാരിസിന്റെ ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Jun 2018 3:22 AM GMT

ജീവിതങ്ങളെ ക്യാന്‍വാസിലാക്കി ഒരു പതിനൊന്നുവയസുകാരന്‍
X

ചിത്രം വരയിലൂടെ കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ് നൈജീരിയയിലെ 11 വയസുകാരനായ ഒരു കലാകാരന്‍. ചില ജീവിതങ്ങളാണ് തന്റെ വരയിലൂടെ വാരിസ് കരീം എന്ന ഈ കലാകാരന്‍ മുന്നോട്ട് കൊണ്ടുവരുന്നത്.

നൈജീരിയയില്‍ ഇതിനോടകം തന്നെ വാരിസിന്റെ ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. തന്റെ വീടിനോട് ചേര്‍ന്നുള്ള ചെറിയ സ്റ്റുഡിയോയിലാണ് വാരിസ് കരീം എന്ന ഈ 11കാരന്‍ ചിത്രങ്ങള്‍ വരക്കുന്നത്. ദാരിദ്ര്യത്തിനു നടുവില്‍ ജീവിക്കുന്ന വാരിസിന്റെ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് നൈജീരിയയില്‍ ലഭിക്കുന്നത്.

ആറാം വയസില്‍ ചിത്രം വരക്കാന്‍ തുടങ്ങിയ വാരിസ് എട്ടാം വയസില്‍ പ്രൊഫഷണല്‍ ചിത്രകാരനായി മാറി. ഇതോടെ നൈജീരിയയിലെ പ്രായം കുറഞ്ഞ ചിത്രകാരനായി മാറിയിരിക്കുകയാണ് ഈ കലാകാരന്‍. വലിയ യാഥാര്‍ത്ഥ്യങ്ങള്‍ എന്നാണ് തന്റെ വരയെ വാരിസ് വിശേഷിപ്പിക്കുന്നത്

TAGS :

Next Story