Quantcast

ഇത് കുട്ടനാട്ടിലേതല്ല, ബ്രിട്ടനിലെ മലയാളി ജലോത്സവം

കേരളത്തിലെ വള്ളംകളിയെ ഓര്‍മ്മിപ്പിച്ച് ബ്രിട്ടനിലും ഒരു ജലോത്സവം. ഓക്സ്ഫോര്‍ഡിലെ ഫാര്‍മൂര്‍ തടാകത്തിലാണ് വള്ളംകളി നടന്നത്. “യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷനാണ് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. 

MediaOne Logo

Web Desk

  • Published:

    1 July 2018 2:25 PM GMT

ഇത് കുട്ടനാട്ടിലേതല്ല, ബ്രിട്ടനിലെ മലയാളി ജലോത്സവം
X

കേരളത്തിലെ വള്ളംകളിയെ ഓര്‍മ്മിപ്പിച്ച് ബ്രിട്ടനിലും ഒരു ജലോത്സവം. ഓക്സ്ഫോര്‍ഡിലെ ഫാര്‍മൂര്‍ തടാകത്തിലാണ് വള്ളംകളി നടന്നത്. "യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷനാണ് വള്ളംകളി മത്സരം സംഘടിപ്പിച്ചത്.

ആര്‍പ്പുവിളി കേട്ട് കുട്ടനാടാണെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. ഈ വള്ളം കളി അങ്ങ് ബ്രിട്ടനിലാണ്. കുട്ടനാടന്‍ ചുണ്ടന്‍വള്ളങ്ങളുടെ വേഗമില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. 32ലധികം വള്ളങ്ങളും അറുന്നൂറിലധികം തുഴച്ചില്‍കാരുമാണ് മത്സരത്തില്‍ പങ്കെടുത്തത്. കുട്ടനാടിലെ 32 ഗ്രാമങ്ങളുടെ പേരായിരുന്നു മത്സരവള്ളങ്ങള്‍ക്ക് നല്‍കിയത്. വിടി ബല്‍റാം എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. അതിഥിയായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും. ബ്രിട്ടീഷ് പാര്‍ലമെന്റംഗം മാര്‍ട്ടിന്‍ ടെ മുഖ്യാതിഥിയായിരുന്നു. ചെണ്ടമേളവും ഘോഷയാത്രയും ജലോത്സവത്തിന്റെ മാറ്റ് കൂട്ടി.

TAGS :

Next Story