Quantcast

സ്നേക്ക് ഐലന്റില്‍ വിരുന്നെത്തിയ കടല്‍ കാക്കകള്‍

എല്ലാ വര്‍ഷവും 1000 കണക്കിന് പക്ഷികളാണ് ഈ ഐലന്റില്‍ പ്രജനനത്തിനായെത്തുന്നത്

MediaOne Logo

Web Desk

  • Published:

    3 July 2018 3:08 AM GMT

സ്നേക്ക് ഐലന്റില്‍ വിരുന്നെത്തിയ കടല്‍ കാക്കകള്‍
X

ചൈനയിലെ സ്നേക്ക് ഐലന്റില്‍ കടല്‍ കാക്കകള്‍ ഇത്തവണയും എത്തി. എല്ലാ വര്‍ഷവും 1000 കണക്കിന് പക്ഷികളാണ് ഈ ഐലന്റില്‍ പ്രജനനത്തിനായെത്തുന്നത് .

വടക്ക് കിഴക്കന്‍ ചൈനയിലെ ദലിയാന്‍ സിറ്റിയിലാണ് സ്നേക്ക് എൈലന്‍റ് സ്ഥിതി ചെയ്യുന്നത്, 10000 കണക്കിന് പക്ഷികളാണ് ഇവിടെ എല്ലാ വര്‍ഷവും എത്തുന്നത് , മെയ് മാസത്തിലെത്തുന്ന പക്ഷികള്‍ ജൂലൈ അവസാനത്തിലാണ് മടങ്ങുന്നത്, സ്നേക്ക് ഐലന്റില്‍ വന്ന് കൂടൊരുക്കുകയും പ്രജനനം നടത്തുകയുമാണ് പക്ഷികളുടെ ലക്ഷ്യം.40 മുതല്‍ 50 സെന്റി മീറ്റര്‍ വരെ നീളം വരുന്ന കടല്‍ കാക്കകളാണിവ, ഇത്തവണ 17000 ലധികം പക്ഷികളുണ്ടെന്നാണ് സ്നേക്ക് ഐലന്റിലെ ഗവേഷകന്‍ പറയുന്നത്.

ഒരു പെണ്‍ പക്ഷി 2 മുതല്‍ 3 മുട്ട വരെയാണ് ഒര‌ു സമയം ഇടുന്നത് , 25 ദിവസത്തിനകം മുട്ടകള്‍ വിരിയുന്നു, പിന്നീടുള്ള ഒരു മാസത്തിനകം ഈ പക്ഷികള്‍ പറക്കാനും നീന്താനും തുടങ്ങും.

TAGS :

Next Story