Quantcast

ഫലസ്തീന്‍ തടവുകാര്‍ക്കുള്ള സഹായം ഇസ്രായേല്‍ അവസാനിപ്പിക്കുന്നു

ഇത് സംബന്ധിച്ച നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കി

MediaOne Logo

Web Desk

  • Published:

    4 July 2018 2:45 AM GMT

ഫലസ്തീന്‍ തടവുകാര്‍ക്കുള്ള സഹായം ഇസ്രായേല്‍ അവസാനിപ്പിക്കുന്നു
X

ഫലസ്തീന്‍ തടവുകാര്‍ക്കും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കുടുംബങ്ങള്‍ക്കും നല്‍കി വരുന്ന സഹായം ഇസ്രായേല്‍ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് പാസാക്കി.‌

120 അംഗ ഇസ്രായേല്‍ പാര്‍ലമെന്റായ ക്നസ്സെറ്റ് 15 നെതിരെ 87 വോട്ടോടെയാണ് പുതിയ നിയമം പാസാക്കിയത്. ഇതനുസരിച്ച ഫലസ്തീന്‍ തടവുകാര്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം ഇസ്രായേല്‍ നിര്‍ത്തലാക്കും.‌ നികുതിപ്പണം ഉപയോഗിച്ച് തടവുകാര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും അനുവദിക്കുന്ന സഹായമാണ് പുതിയ നിയമത്തോടെ ഇല്ലാതാകുന്നതെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. നിയമത്തെ അറബ് അംഗങ്ങള്‍ വോട്ടിനിടെ എതിര്‍ത്തു. ഫലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊള്ളയടിക്കുകയാണെന്നും പാര്‍ലമെന്റിന്റെ തീരുമാനം നിന്ദ്യമാണെന്നും ഐക്യ അറബ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

35000 ത്തോളം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നത്. ഇസ്രായേല്‍ പട്ടാളം കൊലപ്പെടുത്തിയവരുടെ ബന്ധുക്കളും തടവിലാക്കപ്പെട്ടവരുമായിരുന്നു ഈ സഹായത്തിന്റെ ഗുണഭോക്താക്കള്‍.ഇസ്രായേല്‍ പാര്‍ലമെന്റിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

TAGS :

Next Story