ചൈനയുടെ മൊബൈലുകള്‍ക്ക് അമേരിക്കയില്‍ വിലക്ക്; രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് അമേരിക്ക
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ പോര്. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ചൈന മൊബൈല്‍ ലിമിറ്റഡിനാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ പോര് മുറുകുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് ചൈന മൊബൈല്‍സിന് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ചൈന മൊബൈല്‍ ലിമിറ്റഡിനാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. ചൈനീസ് ഡിവൈസുകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് അമേരിക്കയുടെ നടപടി.
2011 ലാണ് ചൈന മൊബൈല്‍സ് അമേരിക്കയില്‍ വ്യാപാരം നടത്താന്‍ അനുമതി തേടിയത്. എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ഈ അപേക്ഷ ഇപ്പോള്‍ നിരസിച്ചിരിക്കുകയാണ്. നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഇ മെയില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ചൈന മൊബൈല്‍സ് കമ്പനി അധികൃതര്‍ തയ്യറായിട്ടില്ല.
89കോടി ഉപഭോക്താക്കളുള്ള കമ്പനി ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. അമേരിക്ക ചൈന വ്യാപയുദ്ധം ടെലികമ്യൂണിക്കേഷന്‍ തലത്തിലേക്ക് കൂടി കടന്നതോടെ ഇരു രാജ്യങ്ങളിലെയും നിരവധി കമ്പനികള്‍ ആശങ്കയിലാണ്. ചൈനയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കാണ് ഏറെ തിരിച്ചടി നേരിടുക. ഉത്പാദന ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ തങ്ങളുടെ ഫോണുകള്‍ നിര്‍മിക്കുന്നത് ചൈനയില്‍ വെച്ചാണ്. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം പ്രതിസന്ധിയിലാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഈ മാസം ആറ് മുതല്‍ 34 ബില്യണ്‍ ഡോളര്‍ നികുതി ചുമത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാവും. വിലക്കുകളും തടസ്സങ്ങളും ഏര്‍പ്പെടുത്തി തങ്ങളുടെ ഉത്പന്നങ്ങളെ തടയാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധനത്തിലൂടെ കമ്പനികളെ ഇല്ലാതാക്കാനുളള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് കമ്പനികള്‍ക്ക് വളരാന്‍ ആവശ്യമായ എല്ലാ സൌകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
Adjust Story Font
16