Quantcast

റഷ്യന്‍ ഇടപെടലിനെതിരെ ഗോലാന്‍ കുന്നുകളില്‍ അഭയാര്‍ഥികളുടെ പ്രതിഷേധം

ദെറാഅയില്‍ വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    5 July 2018 2:16 AM GMT

റഷ്യന്‍ ഇടപെടലിനെതിരെ ഗോലാന്‍ കുന്നുകളില്‍ അഭയാര്‍ഥികളുടെ പ്രതിഷേധം
X

സിറിയയിലെ റഷ്യന്‍ ഇടപെടലിനെതിരെ ഗോലാന്‍ കുന്നുകളില്‍ അഭയാര്‍ഥികളുടെ പ്രതിഷേധം. ദെറാഅയില്‍ വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മൂന്നു ലക്ഷത്തോളം സാധാരണക്കാര്‍ ഇവിടെ അഭയാര്‍ഥികളായി മാറിയത് ഏറെ ഗൌരവമുള്ളതാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദെറാഅ റീജിയണ്‍ കൌണ്‍സിലിന്റെ കീഴിലാണ് അഭയാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. സിറിയയില്‍ റഷ്യയുടെ ഇടപെടല്‍ കാരണമാണ് തങ്ങള്‍ അഭയാര്‍ഥികളാകേണ്ടിവന്നതെന്ന് ഇവര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും വിഷയത്തില്‍ ഇടപെടണമെന്നും അഭയാര്‍ഥികള്‍ പറഞ്ഞു.

ജൂണ്‍ 19ന് ആരംഭിച്ച ദെറാഅ പ്രവിശ്യയിലെ വിമതര്‍ക്കെതിരായ സിറിയന്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ പ്രധാനമായും ജനവാസമേഖലകള്‍ ലക്ഷ്യം വെച്ചായിരുന്നു. തുടര്‍ന്ന് മൂന്നുലക്ഷത്തിലധികം സാധാരണക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നെന്ന് യുഎന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചു. നിരവധി പേര്‍ മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നത്. ഗോലാന്‍ കുന്നുകളിലാണ് അഭയാര്‍ഥികള്‍ ഭൂരിഭാഗവും കഴിയുന്നത്. സിറിയയില്‍ നിന്നും ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശമാണ് ഗോലന്‍കുന്നുകള്‍. ദെറാഅയിലെ ഭൂരിഭാഗം പ്രദേശവും പിടിച്ചടക്കിയെന്നാണ് സിറിയന്‍ സൈന്യത്തിന്റെ വാദം. റഷ്യയുടെ മധ്യസ്ഥതയില്‍ വിമതരുമായി നടത്തിയ സമാധാന ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.

TAGS :

Next Story