ഫലസ്തീനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് മര്‍വാന്‍ ബര്‍ഗൂത്തി
82കാരനായ നിലവിലെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു ശേഷം ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണക്കുക ഇപ്പോള്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ബര്‍ഗൂത്തിയായിരിക്കുമെന്ന് സര്‍വേ പറയുന്നു
ഫലസ്തീനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയാണെന്ന് സര്‍വേ ഫലം. 82കാരനായ നിലവിലെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു ശേഷം ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണക്കുക ഇപ്പോള്‍ ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ബര്‍ഗൂത്തിയായിരിക്കുമെന്ന് സര്‍വേ പറയുന്നു.
ഫലസ്തീനിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആന്റ് സര്‍വേ റിസര്‍ച്ച്(PCPSR) ആണ് സര്‍വേ നടത്തിയത്. വെസ്റ്റ്ബാങ്കിലും ഗസ്സയിലുമുള്ള 2150 പേരുമായി അഭിമുഖം നടത്തിയായിരുന്നു സര്‍വേ. നിലവിലെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ ഫത്ഹിന്റെ നേതാവാണ് മര്‍വാന്‍ ബര്‍ഗൂത്തി. 2004ലെ ഇസ്രായേലുമായുള്ള പോരാട്ടത്തിന്റെ പേരില്‍ 5 ജീവപര്യന്തം തടവ് വിധിച്ച് ഇസ്രായേല്‍ ബര്‍ഗൂത്തിയെ ജയിലിലിടച്ചിരിക്കുകയാണ്. ഫത്ഹിന്റെ സായുധ വിഭാഗമായ അല്‍ അഖ്സക്ക് നേതൃത്വം നല്‍കിയത് ബര്‍ഗൂത്തിയായിരുന്നു. ഹമാസിനെ പിന്തുണക്കുന്ന താഴെത്തട്ടിലുള്ള സാധാരണക്കാരുടെ വരെ പിന്തുണ ബര്‍ഗൂത്തിക്കാണ്.
ബര്‍ഗൂത്തി കഴിഞ്ഞാല്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യക്കാണ് ജനപിന്തുണ. 23 ശതമാനം പിന്തുണയാണ് സര്‍വേയില്‍ ഹനിയ്യക്ക് ലഭിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ മഹ്മുദ് അബ്ബാസിന് ശ്വാസകോശത്തിലെ അണുബാധയെതുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നു. സർവേയിൽ പങ്കെടുത്ത 61 ശതമാനം ജനങ്ങളും അബ്ബാസ് രാജിവയ്ക്കണമെന്നും 33 ശതമാനം അബ്ബാസ് തന്നെ തുടരണമെന്നും ആഗ്രഹിക്കുന്നു.
Adjust Story Font
16