തായ്‍ലന്റ്; രക്ഷാപ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
ഗുഹക്കുള്ളില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുള്ളത്
തായ്‍ലന്റില്‍ ഗുഹക്കകത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും കോച്ചിനെയും രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടെ ഓക്സിജന്‍ കിട്ടാതെ രക്ഷാപ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം. ഗുഹക്കുള്ളില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുള്ളത്. ഇതിനിടെ, അമേരിക്കന്‍ ഡൈവിങ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് ഗുഹക്കകത്ത് ഓക്സിജന്റെ കുറവ് കാരണം രക്ഷാപ്രവര്‍ത്തകനായ സമന്‍ ഗുനന്‍ മരിച്ചത്. സമന്റെ മരണം മറ്റ് രക്ഷാപ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സമന്‍ കുനന്റെ മരണത്തോടെ അപകടകരമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അമേരിക്കന്‍ ഡൈവിങ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. സംഘം ഗുഹക്കകത്തെ പാറ തുരക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗുഹക്കുള്ളില്‍ വിള്ളല്‍ സൃഷ്ടിച്ച് ഓക്സിജന്‍ എത്തിക്കുന്നതിനാണ് പാറ തുരക്കുന്നത്. അതോടൊപ്പം വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിവരം നല്‍കുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും.
Adjust Story Font
16