Quantcast

റോഹിങ്ക്യകളുടെ തിരിച്ചുപോക്കിന് യോജിച്ച സാഹചര്യമല്ല മ്യാന്‍മറിലേതെന്ന് യു.എന്‍

മ്യാന്‍മറിലെ യു.എന്‍ നിരീക്ഷക യാങീ ലീ ധാക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    9 July 2018 2:50 AM GMT

റോഹിങ്ക്യകളുടെ തിരിച്ചുപോക്കിന് യോജിച്ച സാഹചര്യമല്ല മ്യാന്‍മറിലേതെന്ന് യു.എന്‍
X

റോഹിങ്ക്യകളുടെ തിരിച്ചുപോക്കിന് യോജിച്ച സാഹചര്യമല്ല മ്യാന്‍മറിലേതെന്ന് യു.എന്‍. മ്യാന്‍മറിലെ യു.എന്‍ നിരീക്ഷക യാങീ ലീ ധാക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റോഹിങ്ക്യന്‍ ജനത നരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വളരെ വലുതാണെന്നായിരുന്നു മ്യാന്‍മറിലെ യു.എന്‍ നിരീക്ഷക യാങീ ലീയുടെ വിലയിരുത്തല്‍. റോഹിങ്ക്യകള്‍ അവരുടെ നാടുകളലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്ഥിതി വളരെ മോശമാണ്. അവരെ അഭയാര്‍ഥികളായി അംഗീകരിച്ചാല്‍ പിന്നെയൊരു മടങ്ങിപ്പോക്ക് അസാധ്യമാകും. എല്ലാ വ്യക്തികള്‍ക്കും വ്യക്തിത്വമുണ്ട്. അവര്‍ റോഹിങ്ക്യകളായി അറിയാനാണ് ആഗ്രഹിക്കുന്നതെന്ന് യു.എന്‍ പ്രതിനിധി പറഞ്ഞു.

സൈന്യത്തിന്റെ അതിക്രമങ്ങളില്‍ ഭയന്ന് രാഖൈനില്‍ നിന്നും ഇപ്പോഴും റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 11, 432 പേരാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. 2017 ആഗസ്ത് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏഴ് ലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്.

TAGS :

Next Story