പോളണ്ടിനെകുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് അവിടുത്തെ പൂച്ചയ്ക്കുവരെ അറിയാം
പോളണ്ടിലെ രാഷ്ട്രീയ വിഷയങ്ങളിലുള്ള ചാനല്‍ ചര്‍ച്ചക്കിടെയാണ് പൂച്ച തലയില്‍ കയറിയത്. രാജ്യത്തെ സുപ്രീം കോടതിയെ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ അവലോകനം നടത്തുകയായിരുന്നു ഡോ.ജെര്‍സി.
ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രമായ സന്ദേശത്തിലെ 'പോളണ്ടിനെകുറിച്ച് ഒരക്ഷരം മിണ്ടരുതെ'ന്ന സംഭാഷണം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്. അന്നത്തെ പോളണ്ടിന്റെ രാഷ്ട്രീയവസ്ഥകള്‍ മൊത്തം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായ സാഹചര്യത്തിലാണ് ആ സംഭാഷണത്തിന്റെ പ്രസക്തി.
പക്ഷേ ഇത് അതല്ല കാര്യം. സംഭവം ഒറിജിനലാണ്. പോളണ്ടിലെ രാഷ്ട്രീയ വിഷയങ്ങളിലുള്ള ചാനല്‍ ചര്‍ച്ചക്കിടെയാണ് പൂച്ച തലയില്‍ കയറിയത്. പോളിഷ് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.ജെര്‍സി തര്‍ഗാസ്‌കിയുമായി ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ ഇടയ്ക്ക് കയറി പ്രശ്‌നമുണ്ടാക്കുകയാണ് ഒരു പൂച്ച.
രാജ്യത്തെ പരമാധികാര സുപ്രീം കോടതിയെ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രീയ അവലോകനം നടത്തുകയായിരുന്നു ഡോ.ജെര്‍സി. ടച്ച് പബ്ലിക് ടിവിക്കു വേണ്ടി റൂഡി ബ്യൂമ എന്ന മാധ്യമപ്രവര്‍ത്തകനാണ് അഭിമുഖം എടുത്തത്.
ജെര്‍സി തര്‍ഗാസ്‌കിയുടെ വളര്‍ത്തുപൂച്ചയാണ് അഭിമുഖത്തിനിടെ തന്റെ ഉടമസ്ഥനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. അഭിമുഖത്തിനിടെ ഡോ.ജെര്‍സിയുടെ തോളില്‍ ചാടിക്കയറിയ ലിസിയോ എന്ന പൂച്ച അദ്ദേഹത്തിന്റെ തലയില്‍ ഉരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. ജെര്‍സി തന്നെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് മനസ്സിലായതോടെ അവള്‍ അദ്ദേഹത്തിന്റെ തല നക്കിത്തുടച്ചു. ഈ സമയം വാലുകൊണ്ട് അദ്ദേഹത്തിന്റെ കാഴ്ച മറയ്ക്കാനും സംസാരിക്കുന്നത് തടയാനുമൊക്കെ മനഃപൂര്‍വ്വമല്ലാത്ത ശ്രമം നടത്തുന്നുണ്ട് ആ അരുമ മൃഗം. ഗൗരവമായ ആ രാഷ്ട്രീയ ചര്‍ച്ച അതോടെ ആ പൂച്ചയുടെ കയ്യിലാകുകയായിരുന്നു.
ട്വിറ്ററില്‍ വീഡിയോ വൈറലാണിപ്പോള്‍. ഗൗരവമേറിയ ചര്‍ച്ചയ്ക്കിടെ പൂച്ചയുടെ സ്‌നേഹപ്രകടനവും ഒട്ടും ചോര്‍ത്താതെ തന്നെ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണവും ചെയ്തിരുന്നു.
Adjust Story Font
16