Quantcast

ഹൂതികളുടെ അക്രമണത്തില്‍ സ്കൂള്‍ തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; റോഡുകളുടെ നിയന്ത്രണം സൈന്യത്തിന്

പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇസ് ഹൈവേ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തായി സൈന്യം അറിയിച്ചു. ഇതിനിടെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ അന്ധ വിദ്യാലയം ഭാഗികമായി തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

MediaOne Logo

Web Desk

  • Published:

    10 July 2018 2:39 AM GMT

ഹൂതികളുടെ അക്രമണത്തില്‍ സ്കൂള്‍ തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; റോഡുകളുടെ നിയന്ത്രണം സൈന്യത്തിന്
X

ഹുദൈദക്ക് പുറത്തുള്ള മേഖലകളില്‍ യമന്‍ സൈന്യത്തിന്റേയും സഖ്യസേനയുടേയും മുന്നേറ്റം. പടിഞ്ഞാറന്‍ പ്രവിശ്യയിലേക്കുള്ള സുപ്രധാന റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സ്കൂള്‍ തകര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹുദൈദ തുരണുഖ മേഖലയില്‍ യുഎന്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ നേരത്തെ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകള്‍ ഹൂതികളില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യമന്‍ സൈന്യവും സഖ്യസേനയും. പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇസ് ഹൈവേ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തായി സൈന്യം അറിയിച്ചു. ഇതിനിടെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ അന്ധ വിദ്യാലയം ഭാഗികമായി തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

യമന്‍ പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ സജീവമാണിപ്പോഴും. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൌണ്‍സിലില്‍ നിലവിലെ സ്ഥിതി വിശദീകരിച്ച മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്ത ദിവസം മടങ്ങിയെത്തുമെന്നാണ് സൂചന. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ യമന്‍ പ്രസിഡണ്ട് അബ്ദുറബ്ബ് ഹാദി, ഹൂതികള്‍ അഥവാ അന്‍സാറുള്ളയുടെ നേതാക്കള്‍, യുഎഇ, സൌദി നേതൃത്വം എന്നിവരുമായായാണ് ഐക്യരാഷ്ട്ര സഭാ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് നേരത്തെ ചര്‍ച്ച നടത്തിയത്. സമാധാനം പുലരണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഈ സാഹചര്യത്തില്‍ ഗ്രിഫിത്ത് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ തുടര്‍ന്നേക്കും.

TAGS :

Next Story