Quantcast

ജപ്പാനില്‍ വെള്ളപ്പൊക്കം; മരണസംഖ്യ 100 ആയി

നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 July 2018 3:08 AM GMT

ജപ്പാനില്‍ വെള്ളപ്പൊക്കം; മരണസംഖ്യ 100 ആയി
X

തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നുറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് 50ലധികം പേര കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ജനങ്ങളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിരോഷിമ, മോട്ടോയാമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ദുരന്തം വിതച്ചത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷിന്‍സോ ആബെ വ്യക്തമാക്കി.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല പ്രദേശങ്ങളിലും ജനനിരപ്പ് ഉയര്‍ന്നതഇതുവരെോടെ അടിയന്തര സഹായത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഒഖ്യാമ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇത്രയും കനത്ത മഴ രാജ്യത്തുണ്ടായിട്ടില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ തുടരും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story