പ്രതിരോധ മേഖലയില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ ചെലവഴിക്കുന്ന തുക ഇരട്ടിയാക്കണമെന്ന് ട്രംപ്
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനം തുക ചെലവഴിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം
പ്രതിരോധ മേഖലയില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ ചെലവഴിക്കുന്ന തുക ഇരട്ടിയാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനം തുക ചെലവഴിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് കുറഞ്ഞ തുക ചെലവഴിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം.
ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലാണ് ഡൊണള്‍ഡ് ട്രംപ് പ്രതിരോധ മേഖലയില്‍ ചെലവിടുന്ന തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. നാറ്റോയിലെ 29 രാജ്യങ്ങളും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനം പ്രതിരോധ മേഖലക്ക് ചെലവിടണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. 2017 ജനുവരിയില്‍ ട്രംപ് അധികാരമേറ്റ ഘട്ടത്തില്‍ നാറ്റോ സഖ്യരാജ്യങ്ങളെ ഈ വിഷയത്തില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കക്ക് എല്ലാ ഭാരവും ചുമക്കാനാവില്ലെന്ന് ട്രംപ് ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. 2024 ആകുമ്പോഴേക്കും എട്ട് നാറ്റോ രാജ്യങ്ങള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2 ശതമാനം പ്രതിരോധ മേഖലക്കായി ചെലവിടുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ഉച്ചകോടിയില്‍ പറഞ്ഞിരുന്നു.
വരും വര്‍ഷങ്ങളില്‍ സാമ്പത്തിക ഭാരം വിഭജിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷം 266 ബില്യണ്‍ ഡോളര്‍ നാറ്റോ സ്വീകരിക്കുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ സ്കോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. 2014 ലെ ഉടമ്പടി പ്രകാരമാണ് നാറ്റോയിലെ എല്ലാ അംഗരാജ്യങ്ങളും പ്രതിരോധ മേഖല ശക്തിപ്പെടുത്തനായി ജിഡിപിയുടെ രണ്ട് ശതമാനം തുക ചെലവാക്കാൻ തയ്യാറാവാണമെന്ന ധാരണയിലെത്തിയത്. എന്നാൽ 28 അംഗ രാജ്യങ്ങളിൽ മൂന്നിൽ രണ്ട് പേർ മാത്രമെ കരാർ പ്രകാരമുള്ള തുക ചെലവഴിക്കുന്നുള്ളു. 2017 മുതൽ ജിഡിപിയുടെ 3.53 ശതമാനമാണ് അമേരിക്ക പ്രതിരോധ മേഖലയിൽ ചെലവഴിക്കുന്നത്.
Adjust Story Font
16