Quantcast

ഗുഹയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 13 പേരും ആരോഗ്യവാന്മാര്‍

സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ഇവരുടെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ വൃത്തങ്ങളാണ് വിവരം പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Published:

    12 July 2018 5:57 AM GMT

ഗുഹയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 13 പേരും ആരോഗ്യവാന്മാര്‍
X

തായ്‍ലാന്റിലെ ഗുഹയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 13 പേരും ആരോഗ്യവാന്മാര്‍. സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തിയ ഇവരുടെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ വൃത്തങ്ങളാണ് വിവരം പുറത്ത് വിട്ടത് . ആശുപത്രിയില്‍ കുട്ടികള്‍ സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും ഇതോടൊപ്പം അധികൃതര്‍ പുറത്ത് വിട്ടു.

12 കുട്ടികളും കോച്ചുമടക്കമുള്ളവരുടെ വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരുടെ ആരോഗ്യ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടത്. ദിവസങ്ങളോളം തുടര്‍ന്ന ഗുഹാ വാസത്തിനിടയില്‍ ഒരോരുത്തരുടേയും ശരീരഭാരത്തിന് 2 കിലോയോളം കുറവ് വന്നതായും എന്നാല്‍ ആശങ്കപ്പെടേണ്ട യാതൊന്നുമില്ലന്നും അധകൃതര്‍ വ്യക്തമാക്കി.

കുട്ടികളില്‍ ചിലര്‍ക്ക് ശ്വാസകോശ അണുബാധയുണ്ടായിട്ടുണ്ടന്നും എന്നാല്‍ ഗുരുതരമല്ലന്നും അരോഗ്യ വിദഗ്ദര്‍ അറിയിച്ചു. എന്നാല്‍ ഇവരെ ഒരാഴ്ചയോളം ആശുപത്രിയില്‍ തന്നെ താമസിക്കുമെന്നും അതു ശേഷമെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ കുട്ടികള്‍ സന്തോഷം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടു.

കഴിഞ്ഞ ദിവസം കുടുംബാംഗങ്ങള്‍ക്ക് കുട്ടികളെ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ അണുബാധ ഭീഷണിയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് പോലും ആശുപത്രിക്കുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. 18 ദിവസങ്ങളോളമാണ് ഇവര്‍ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ മരണത്തോടും ജീവിതത്തോടും മല്ലടിച്ചത്. ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട ഇവരെ 3 ദിവസം നീണ്ട് നിന്ന സാഹസിക രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെത്തിച്ചത്. സാഹസിക ദൌത്യത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും മുങ്ങല്‍ വിദഗ്ദരും പങ്കാളികളായിരുന്നു.

TAGS :

Next Story