പൌഡര്‍ കാന്‍സറിന് കാരണമായെന്ന് പരാതി; ജോണ്സണ് ആന്‍ഡ് ജോണ്സണ് 32000 കോടി രൂപ പിഴ
പൌഡറിലെ ആസ്ബെസ്റ്റോസിന്റെ അംശം കാരണം കാന്‍സര്‍ ബാധിച്ചെന്ന 22 സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കോടതി വിധി.
ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കന്‍ കോടതി 469 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. പൌഡറിലെ ആസ്ബെസ്റ്റോസിന്റെ അംശം കാരണം കാന്‍സര്‍ ബാധിച്ചെന്ന 22 സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കോടതി വിധി.
അണ്ഡാശയ കാന്‍സര്‍ ബാധിച്ച 22 സ്ത്രീകളാണ് ജോണ്സണ് ആന്റ് ജോണ്‍സണിനെതിരെ പരാതി നല്‍കിയത്. പൌഡറിലെ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് കമ്പനി മുന്നിറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് സ്ത്രീകള്‍ പരാതിയില്‍ പറഞ്ഞു. പരാതി നല്കിയ 22 സ്ത്രീകളില്‍ ആറ് പേര് മരിച്ചു.
എന്നാല്‍ പൌഡറില് ആസ്ബെസ്റ്റോസിന്റെ അംശമില്ലെന്നാണ് ജോണ്സണ് ആന്റ് ജോണ്‍സന്റെ വാദം. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമമായ പിഴ വിധിച്ചിരുന്നു. 9000 കേസുകളാണ് ഇതുവരെ കമ്പനിക്കെതിരെ ഉയര്‍ന്നുവന്നത്.
Next Story
Adjust Story Font
16