ബ്രിട്ടനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം വഷളാക്കുമെന്ന സൂചന നല്‍കി ട്രംപ്
ബ്രെക്സിറ്റ് അമേരിക്കയുമായുള്ള ബ്രിട്ടന്റെ വ്യാപാരബന്ധം ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്
ബ്രിട്ടനുമായുള്ള അമേരിക്കയുടെ വ്യാപാരബന്ധം വഷളാക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രെക്സിറ്റ് അമേരിക്കയുമായുള്ള ബ്രിട്ടന്റെ വ്യാപാരബന്ധം ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രെക്സിറ്റ് പദ്ധതിയെ രൂക്ഷമായി ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്.
ബ്രിട്ടനുമായുള്ള വ്യാപാര കരാറിന് സാധ്യത ഉണ്ടെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്ക് അകമാണ് ട്രംപ് കളം മാറ്റി ചവിട്ടിയത്. റൂപര്‍ട് മര്‍ഡോക്കിയുടെ ഉടമസ്ഥതയിലുള്ള സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രക്സിറ്റ് ബ്രിട്ടനുമായുള്ള വ്യാപാര ബന്ധം വഷളാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടനെ ഉപേക്ഷിച്ച് യൂറോപ്യന്‍ യൂണിയനുമായി വ്യാപാരബന്ധം ശക്തമാക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തെരസമേയ്ക്കൊപ്പം പങ്കെടുത്ത ഒരു പൊതു ചടങ്ങില്‍ ഇതിന് നേര്‍വിപരീതമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ബ്രെക്സിറ്റ് നടപ്പാക്കണോ എന്നുള്ളത് മെയുടെ അധികാരത്തില്‍ പെട്ടതാണെന്നും വ്യാപാര കരാറിന് തടസമില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസുമായുള്ള വ്യാപാരബന്ധത്തിന് തയ്യാറാകുന്നതിന് പ്രധാനമന്ത്രി തെരേസ മേയോട് നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടും.
ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്ന് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. രാജി തെരെസ മെയ് സര്‍ക്കാരിനെ അസ്വസ്ഥത പെടുത്തുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്തതാവന.
Adjust Story Font
16