Quantcast

‘പുസ്സി റയറ്റ്’ അംഗങ്ങളെ ജയിലിലടച്ചു; റഷ്യക്കെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി 

2012 ഫെബ്രുവരി 21 ന് മോസ്കോയിലെ സോലിയാസ് കത്തീഡ്രൽ അങ്കണത്തിൽ ഈ സംഘത്തിലെ അഞ്ചുപേർ നടത്തിയ പരിപാടി ഏറെ വിവാദമായിരുന്നു.

MediaOne Logo

Web Desk

  • Published:

    18 July 2018 8:40 AM GMT

‘പുസ്സി റയറ്റ്’ അംഗങ്ങളെ ജയിലിലടച്ചു; റഷ്യക്കെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി 
X

റഷ്യന്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പുസ്സി റയറ്റ് പ്രവര്‍ത്തകരെ ശിക്ഷിച്ച നടപടിക്കെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന. വലിയതോതില്‍ രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്ന സംഘടനയെ ബോധപൂര്‍വം അധിക്ഷേപിക്കുകയാണ് വ്ലാദിമര്‍ പുടിന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യൂറോപ്യന്‍ കോടതി നിരീക്ഷിച്ചു. അറസ്റ്റിലായ മൂന്ന് സംഘടനാ പ്രവര്‍ത്തകര്‍ക്കും റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അതിക്രമങ്ങള്‍ അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് അറസ്റ്റിലായ നദിയ ടോള്‍ക്കോ നിക്കോവ, മരിയ അല്യോകിന, കത്രീന സാമുവേസ്ച്ച് എന്നിവരോട് തീര്‍ത്തും മനുഷ്യത്വ രഹിതമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്ന് മനുഷ്യാവകാശ സംഘടന നിരീക്ഷിച്ചു. 2012 ല്‍ അറസ്റ്റ് ചെയ്ത ഇവരെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് പൊതുമാപ്പിനെ തുടര്‍ന്ന് 2012 ഡിസംബറില്‍ വിട്ടയക്കുകയായിരുന്നു. സര്‍ക്കാര്‍ അന്യായമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് അറസ്റ്റിലായ മൂന്ന് പേരാണ് കോടതിയെ സമീപിച്ചത്. ഏഴ് പേരടങ്ങിയ ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. 2012 ല്‍ നടന്ന അറസ്റ്റില്‍, ന്യായീകരിക്കാനാവാത്ത കാരണങ്ങളാല്‍ വിചാരണ നീട്ടിയതിനെ വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല കേസിന് ചെലവായ തുക നഷ്ടപരിഹാരമുള്‍പ്പെടെ ഇവര്‍ക്ക് നല്‍കണമെന്നും യൂറോപ്യന്‍ കോടതി വിധിച്ചു.

2011 ലാണ് ഭരണകൂട വിരുദ്ധ വികാരവുമായി പുസ്സി റയറ്റ് രൂപീകരിച്ചത്. 2012 ഫെബ്രുവരി 21 ന് മോസ്കോയിലെ സോലിയാസ് കത്തീഡ്രൽ അങ്കണത്തിൽ ഈ സംഘത്തിലെ അഞ്ചുപേർ നടത്തിയ പരിപാടി ഏറെ വിവാദമായിരുന്നു. ഇതോടെ ഭരണത്തലപ്പത്തിരിക്കുന്നവരുടെ കണ്ണിലെ കരടായി മാറി ഈ സംഘടന. മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളും, റയില്‍വേ സ്റ്റേഷനുകളും, മറ്റ് പൊതുഇടങ്ങളും ഇവര്‍ പ്രതിരോധസംഗീതത്തിന്‍റെ ശക്തമായ അവതരണങ്ങളിലൂടെ കയ്യടക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങള്‍ക്കെതിരെ മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്‍റെ അവതരണം.

TAGS :

Next Story