ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ ചുമത്തി
ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി യുഎസ് ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) പിഴ ചുമത്തി
ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി യുഎസ് ഡോളര്‍ (ഏകദേശം 34,000 കോടി രൂപ) പിഴ ചുമത്തി. മറ്റ് കമ്പനികളുടെ അവകാശങ്ങള്‍ നിഷേധിച്ച് ഏകാധിപത്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചതിനാണ് നടപടി. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ ഗൂഗിളിന്റെ ചില സേവനങ്ങള്‍ ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിച്ചതായാണ് കണ്ടെത്തല്‍.
മറ്റ് കമ്പനികളുടെ മത്സരത്തിനുള്ള അവകാശം ഗൂഗിള്‍ നിഷേധിച്ചുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോംപറ്റീഷന്‍ കമ്മീഷന്‍ വിലയിരുത്തി. ടെക് ഭീമനായ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ പിഴയാണ് ഇത്. 2015 ഒക്ടോബറിലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. ബ്രസ്സല്‍സില്‍ നടന്ന പത്രസമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മീഷണറായ മാര്‍ഗ്രെതെ വെസ്റ്റ്‌ഗെര്‍ ആണ് പിഴ ചുമത്തുന്ന കാര്യം വ്യക്തമാക്കിയത്. 90 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം.
ഗൂഗിള്‍ ആധിപത്യം നിലനിര്‍ത്താന്‍ നിയമലംഘനം നടത്തിയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. 2011 മുതല്‍ ഗൂഗിള്‍ നിയമലംഘനം നടത്തുകയാണെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.
Adjust Story Font
16