Quantcast

നവാസ് ശെരീഫിന്റെയും മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും ജാമ്യാപേക്ഷ തള്ളി

കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ എത്തിയ ശെരീഫും മകളും അനധികൃത സ്വത്ത് സമ്പാദനകേസില്‍ അറസ്റ്റിലായിരുന്നു

MediaOne Logo

Web Desk

  • Published:

    18 July 2018 3:22 AM GMT

നവാസ് ശെരീഫിന്റെയും മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും ജാമ്യാപേക്ഷ തള്ളി
X

അവന്റ് ഫീല്‍ഡ് അഴിമതിക്കേസില്‍ പ്രതികളായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെയും മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദാറിന്റെയും ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ എത്തിയ ശെരീഫും മകളും അനധികൃത സ്വത്ത് സമ്പാദനകേസില്‍ അറസ്റ്റിലായിരുന്നു.

അവന്റ് ഫീല്‍ഡ് അഴിമതി കേസിലെ എന്‍ എ ബി കോടതി വിധിക്കെതിരെയാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശെരീഫും മകള്‍ മറിയം നവാസും മരുമകന്‍ മുഹമ്മദ് സഫ്ദാറും ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്. കോടതി വിധിയില്‍ പിഴവുകളുണ്ടെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് മിയാന്‍ഗുല്‍ ഹസ്സന്‍ ഔറംഗസേബ്, മുഹ്‌സിന്‍ അക്തര്‍ ക്യാനി എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷന്‍ ബഞ്ചാണ് ഹരജി തള്ളിയത്. ശെരീഫും കുടുംബവും സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ പ്രതികരണം അറിയിക്കുന്നതു വരെ ഷെരീഫിനും കുടുംബത്തിനും എതിരായി നിലനില്‍ക്കുന്ന മറ്റു രണ്ടു കേസുകളില്‍ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി നടപടി ക്രമങ്ങളിലേക്കു കടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ശെരീഫിന്റെ നിയമോപദേഷ്ടാവ് ഖ്വാജ ഹാരിസ് സമര്‍പ്പിച്ച ഹരജിയും തള്ളിയിട്ടുണ്ട്. കേസില്‍ ഈ മാസം അവസാനം ഹൈക്കോടതി വാദം കേള്‍ക്കും.

TAGS :

Next Story