Quantcast

അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ തീരുമാനം

പരാജയപ്പെട്ട സൈനിക അട്ടിമറിക്ക് ശ്രമത്തിന് ശേഷമാണ് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നത്

MediaOne Logo

Web Desk

  • Published:

    19 July 2018 3:03 AM GMT

അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ തീരുമാനം
X

രണ്ട് വര്‍ഷത്തിലേറെ നീണ്ട രാജ്യത്തെ അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ തുര്‍ക്കി ഭരണകൂടം തീരുമാനിച്ചു. പരാജയപ്പെട്ട സൈനിക അട്ടിമറിക്ക് ശ്രമത്തിന് ശേഷമാണ് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നത്. അതേ സമയം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ചില പുതിയ നിമയങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

രണ്ടായിരത്തി പതിനാറിലുണ്ടായ സൈനിക അട്ടിമറി ശ്രമത്തിന് തൊട്ടുപിന്നാലെയാണ് തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് ശേഷം 2016 ജൂലൈ 20നാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യം മൂന്ന് മാസത്തേക്കായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏഴ് തവണയാണ് സര്‍ക്കാര്‍ ഇതിന്റെ കാലാവധി നീട്ടിയത്. ഇക്കാലയളവില്‍ ആയിരക്കണിന് പേര്‍ തടവിലാവുകയും പൊതു സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷത്തിലേറെ നീണ്ട അടിയന്തരാവസ്ഥ ഇന്നത്തോടെ അവസാനിക്കുമെന്നാണ് അറിയുന്നത്. അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നത് ജൂണില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെയും എ.കെ പാര്‍ട്ടിയുടെയും വാഗ്ദാനം കൂടിയായിരുന്നു. അടിയന്തര - തീവ്രവാദ സംവങ്ങളില്‍ കര്‍ശനമായി ഇടപെടല്‍ സാധ്യമാക്കുന്ന പുതിയ നിയമ നിര്‍മാണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.

പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രക്ഷോഭകരെ കോടതി ഉത്തരവിടൂടെ പന്ത്രണ്ട് ദിവസം വരെ ജയിലടക്കാന്‍ കഴിയും. നേരത്തെ രണ്ട് ദിവസം മാതക്രമായിരുന്നു ഇതിന്റെ കാലാവധി. ഭീകരവാദവുമായി ബന്ധമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ അതത് സ്ഥാപനങ്ങള്‍ക്ക് അനുവാദം ലഭിക്കും. സുരക്ഷാ കാരണങ്ങളാല്‍ 15 ദിവസം വരെ പൌരന്‍മാരെ പുറത്ത് പോകുന്നതും തിരികെ വരുന്നതും തടയാന്‍ ഗവര്‍ണ്ണര്‍മാര്‍ക്ക് സാധിക്കും. അടിയന്തരാവസ്ഥ പിന്‍വിലിക്കുമെങ്കിലും അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതാരിയ നടപടികള്‍ വരും ദിനങ്ങളിലും ശക്തമായി തുടരും.

TAGS :

Next Story