Quantcast

ഇസ്രയേല്‍ ഇനി പൂര്‍ണ്ണമായും ജൂത രാഷ്ട്രം

ജൂതന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍

MediaOne Logo

Web Desk

  • Published:

    20 July 2018 3:15 AM GMT

ഇസ്രയേല്‍ ഇനി പൂര്‍ണ്ണമായും ജൂത രാഷ്ട്രം
X

ഇസ്രയേലിനെ പൂര്‍ണ്ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍‌ലമെന്റിന്റെ അംഗീകാരം. 55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ജൂത വംശത്തെയും ഹീബ്രു ഭാഷയുടെയും നിയമപ്രാബല്യം അംഗീകരിക്കുന്നതോടെ അറബ് വംശജര്‍ക്ക് നേരെയുളള വംശീയ വിവേചനത്തിന് നിയമപ്രാബല്യം കൈവരികയാണ്.

ജൂതന്‍മാരുടെ ജനാധിപത്യ അവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സയണിസത്തിന്റെയും ഇസ്രയേലിന്റെയും ചരിത്രത്തിലെ നാഴികകല്ലെന്നാണ് നിയമം പാസ്സായതിനെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ ജൂതരാഷ്ട്രമാണെന്നും എല്ലാ പൌരന്‍മാരുടേയും വ്യക്തിഗത അവകാശങ്ങള്‍ ഇവിടെ ബഹുമാനിക്കപ്പെടുമെന്നും നെതന്യാഹു പറഞ്ഞു.

55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഔദ്യോഗിക ഭാഷാ പദവിയില്‍ നിന്ന് അറബി ഭാഷയെ മാറ്റി ഹീബ്രുവിന് സ്ഥാനം നല്‍കിയിട്ടുണ്ട്. അറബി ഇനി പ്രത്യേക ഭാഷാ പദവിയിലായിരിക്കും ഉള്‍പ്പെട്ടിട്ടുണ്ടാകുക. അവിഭക്ത ജറുസലേമാണ് ഇസ്രയേലിന്റെ തലസ്ഥാനമെന്നും നിയമത്തിലുണ്ട്. ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനം അറബ് വംശജരാണ്. ജനാധിപത്യത്തിന്റെ അവസാനമായാണ് അറബ് ലോകം നിയമത്തെ വിലയിരുത്തുന്നത്.

TAGS :

Next Story