റഷ്യക്കെതിരെ ആരോപണവുമായി യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി
ഈ വര്‍ഷം അമേരിക്കയിലെ അന്പത് സ്റ്റേറ്റുകളില്‍ നടക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെടാന്‍ ശ്രമിക്കുമെന്നാണ് ആഭ്യന്തര സുരക്ഷ സെക്രട്ടറി കിര്‍സ്റ്റ്ജെന്‍ നീല്‍സെന്റെ ആരോപണം
ട്രംപ്- പുടിന്‍ കൂടിക്കാഴ്ചക്ക് പിന്നാലെ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി. അമേരിക്കയില്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം.
ഈ വര്‍ഷം അമേരിക്കയിലെ അന്പത് സ്റ്റേറ്റുകളില്‍ നടക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെടാന്‍ ശ്രമിക്കുമെന്നാണ് ആഭ്യന്തര സുരക്ഷ സെക്രട്ടറി കിര്‍സ്റ്റ്ജെന്‍ നീല്‍സെന്റെ ആരോപണം. റഷ്യന്‍ ഇടപെടലിനെ ചെറുക്കാന്‍ അമേരിക്ക തയ്യാറയിരിക്കണമെന്നും കിസ്റ്റ്ജെന്‍ പറഞ്ഞു.
2016 പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്നുള്ളതിന് യാതൊരു സംശയവുമില്ല, അവര്‍ക്കതിനുള്ളകഴിവുണ്ട്, വീണ്ടും ഒരിടപെടലിന് അവര്‍ ശ്രമിക്കും കിസ്റ്റ് ജെന്‍ കൂട്ടിചേര്‍ത്തു.
തിങ്കളാഴ്ച്ച നടന്ന ഹെല്‍സിങ്കി ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ 2016 ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപ് പിന്നീട് അഭിപ്രായം മാറ്റി പറയുകയും ചെയ്തു.
ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് അമേരിക്കയില്‍ ഉണ്ടായത്. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെ ആരോപണം.
Adjust Story Font
16