ക്യൂബയില്‍ നിര്‍ണ്ണായക ഭരണഘടനാ ഭേദഗതി
കമ്മ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപനത്തിന് മുന്നോടിയായി ക്യൂബയില്‍ സമ്പൂര്‍ണ സോഷ്യലിസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ണായക ഭരണഘടനാ ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പുതിയ മന്ത്രി സഭാംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെ നിര്‍ണ്ണായക ഭരണഘടനാ ഭേദഗതി നടപടിക്രമങ്ങള്‍ക്ക് ക്യൂബയില്‍ തുടക്കമായി. സ്വകാര്യ സ്വത്തവകാശത്തിന് നിയമ സാധുത കല്‍പ്പിക്കുന്നതടക്കം നിരവധി പുരോഗമനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ഭരണഘടന.
മിഗ്വായേല്‍ ഡയസ് കനേല്‍ ഭരണാധികാരിയായി അധികാരമേറ്റതിനെ തുടര്‍ന്നാണ് ഭരണഘടന ഭേദഗതിയുടെ നടപടി ക്രമങ്ങള്‍ക്ക് വേഗത കൈവന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപനത്തിന് മുന്നോടിയായി ക്യൂബയില്‍ സമ്പൂര്‍ണ സോഷ്യലിസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ണായക ഭരണഘടനാ ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഇന്നലെയാണ് ഇത് സംബന്ധിച്ച കരട് ഭേദഗതി നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
ജനങ്ങള്‍ക്ക് സ്വകാര്യ സ്വത്തവകാശ നിയമം അനുവദിക്കുന്നതാണ് ഭരണഘടനയിലെ നിര്‍ണായക മാറ്റം. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ സാധുത കല്‍പ്പിക്കുന്നതും സ്വവര്‍ഗാനുരാഗ- ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതും പുതിയ ഭരണഘടനയുടെ നേട്ടങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു . അതുകൊണ്ടു തന്നെ തീരുമാനത്തെ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കികാണുന്നത്.
മുന്‍ പ്രസിഡന്‍റും ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായ റൌള്‍ കാസ്ട്രോ നേതൃത്വം നല്‍കിയ സമിതിയാണ് ഭരണഘടന പരിഷ്കരിച്ചത്. സോവിയറ്റ് കാലഘട്ടത്തില്‍ രൂപീകരിച്ച ഭരണഘടന ഭേദഗതി പൂര്‍ത്തീകരിച്ച് ഈ ആഴ്ച തന്നെ അംഗീകാരം നല്‍കാനാണ് നാഷണ്‍ അസംബ്ലിയുടെ ശ്രമം.
Adjust Story Font
16