ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് 11 ടാക്സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു
മരിച്ചവരെല്ലാം നഗരത്തിലെ ടാക്സി ഡ്രൈവര്‍മാരാണ്. സഹപ്രവര്‍ത്തകന്‍റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍
ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതരുടെ വെടിയേറ്റ് 11 ടാക്സി ഡ്രൈവര്‍മാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജൊഹന്നസ്ബര്‍ഗിലാണ് വെടി വെപ്പുണ്ടായത്. സംഭവത്തില്‍ 11 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരെല്ലാം നഗരത്തിലെ ടാക്സി ഡ്രൈവര്‍മാരാണ്. സഹപ്രവര്‍ത്തകന്‍റെ ശവ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. ഇവരുടെ വാഹനത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്.
മേഖലയില്‍ ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാകാറുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മിനി ബസ് ടാക്സി സര്‍വീസാണ് നഗരത്തിലെ പ്രധാന ടാക്സി സര്‍വീസ്. കൂടുതല്‍ ലാഭമുള്ള റൂട്ടുകള്‍ എടുക്കുന്നത് സംബന്ധിച്ച് മേഖലയില്‍ ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകാറുണ്ട്.
Adjust Story Font
16