പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി
110 സീറ്റുകള്‍ നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് 63 സീറ്റ് നേടി രണ്ടാമതായി.
പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. ഇമ്രാന്‍ഖാന്‍ നയിക്കുന്ന തെഹ്‌രീകെ ഇന്‍സാഫ് 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പിഎംഎല്‍എന്‍ 63 സീറ്റും പിപിപി 42 സീറ്റും നേടി. 19 ഇടങ്ങളിലെ ഫലം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര ദിവസത്തിന് ശേഷമാണ് പാകിസ്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്. 110 സീറ്റുകള്‍ നേടി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് 63 സീറ്റ് നേടി രണ്ടാമതായി. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 42 സീറ്റ് നേടാനേ സാധിച്ചുള്ളു.
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടേയുള്ള ഇസ്ലാമിസ്റ്റ് പാര്‍ട്ടികളുടെ സഖ്യമായമുത്തഹിദ മജ്‌ലിസേ അമല്‍ 10 സീറ്റും നേടി. വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാണ്. വോട്ടെണ്ണല്‍ സുതാര്യമല്ലെന്നും പോളിങ് ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്നും പിഎംഎല്‍എന്‍, പിപിപി, അവാമി നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെല്ലാം ആരോപിക്കുന്നു.
വോട്ടെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആദ്യമായി ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമാക്കാനായിരുന്നു ഇത്. എന്നാല്‍ റിസള്‍ട്ട് ട്രാന്‍സിമിഷന്‍ സിസ്റ്റം എന്ന ഈ സംവിധാനത്തില്‍ വന്ന പിഴവാണ് ഫലം വൈകാന്‍ കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും സ്വതന്ത്രരുടേയും ചെറുപാര്‍ട്ടികളുടെയും പിന്തുണയില്‍ പ്രധാനമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണ് ഇമ്രാന്‍ഖാന്‍.
Adjust Story Font
16