Quantcast

ഈജിപ്തില്‍ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച നടപടിക്കെതിരെ പ്രക്ഷോഭം നടത്തിയ 75 പേര്‍ക്ക് വധശിക്ഷ

2013 ല്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൈറോ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Published:

    29 July 2018 2:51 AM GMT

ഈജിപ്തില്‍ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച നടപടിക്കെതിരെ പ്രക്ഷോഭം നടത്തിയ 75 പേര്‍ക്ക് വധശിക്ഷ
X

ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ അട്ടിമറിച്ച നടപടിക്കെതിരെ പ്രക്ഷോഭം നടത്തിയ 75 പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. 2013 ല്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൈറോ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കുകയുള്ളൂ.

മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ച നടപടിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ 75 പേര്‍ക്കെതിരെയാണ് കെയ്റോ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. 2013 ല്‍ ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിലെ റാബാ സ്ക്വയറിലായിരുന്നു പ്രക്ഷോഭം നടന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കളും ശിക്ഷിക്കപ്പെട്ടവില്‍ ഉള്‍പ്പെടും.

ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് പ്രധാന കോടതി വിധികള്‍ ഗ്രാന്‍മുഫ്തിയുടെ അനുമതിക്കായി അയക്കേണ്ടതുണ്ട്. ഇതനുസരിച്ച് വിധിപ്പകര്‍പ്പ് ചീഫ് ഇസ്ലാമിക് ലീഗല്‍ അതോറിറ്റിയിലേക്ക് കൈമാറി. കേസിന്റെ രേഖകള്‍ ഗ്രാന്‍മുഫ്തിക്ക് കൈമാറാന്‍ കോടതി തീരുമാനിച്ചു. കേസിന്റെ മതപരമായ സാധുത പരിശോധിക്കും. 2014 ല്‍ ബ്രതര്‍ഹുഡ് നേതാവിന് വധശിക്ഷ വിധിച്ച കോടതി ഉത്തരവ് ഗ്രാന്‍റ് മുഫ്തി പിന്‍വലിച്ചിരുന്നു. കേസില്‍ ഉള്‍പെട്ട മുഹമ്മദ് ബദീഇനെ പിന്നീട് കോടതി ജീവ പര്യന്തം തടവ് ശിക്ഷ നല്‍കി. കേസിലെ അന്തിമ വിധി സെപ്തംബര്‍ എട്ടിനായിരിക്കും.

TAGS :

Next Story