ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവാസ് ശെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പരിശോധനയില്‍ കുഴപ്പങ്ങള്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണ്
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്ന നവാസിനെ ഇസ്ലാമാബാദിലെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കാണ് ചികിത്സക്കായി മാറ്റിയിരിക്കുന്നത്.
പരിശോധനയില്‍ കുഴപ്പങ്ങള്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇന്നലെയാണ് ശെരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയിരുന്നു. 10 വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. റാവല്‍പിണ്ടിയിലെ അദൈല ജയിലിലായിരുന്നു അദ്ദേഹം. ജയില്‍വാസം തുടരുന്നതിനിടെയാണ് അസുഖത്തെ തുടര്‍ന്ന് ഇപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇസ്ലാമാബാദിലെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശെരീഫിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
നവാസ് ശെരീഫ് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഡോക്ടറോടൊപ്പമാണ് ആശുപത്രിയിലുള്ളത്. നവാസ് നയിക്കുന്ന പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ അദ്ദേഹം ആശുപത്രിയിലെ കാര്‍ഡിയാക് സെന്ററില്‍ നിരീക്ഷണത്തിലാണ്. നിലവിലെ മെച്ചപ്പെട്ട അവസ്ഥയിലാണുള്ളത്. അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചുവെന്നും നെഞ്ചുവേദനയുള്ളതായും ഇലക്ട്രോ കാര്‍ഡിയോഗ്രാം പരിശോധനയില്‍ കുഴപ്പങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്നും ശെരീഫിനെ സന്ദര്‍ശിച്ച ശേഷം പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയുടെ മന്ത്രി ശൌക്കത്ത് ജാവേദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എത്ര ദിവസം അദ്ദേഹം കഴിയേണ്ടിവരും എന്നതില്‍ വ്യക്തതയില്ല. സുരക്ഷക്കായി കൂടുതല്‍ പൊലീസ് സംഘവും നേതാക്കളും ആശുപത്രിയിലുണ്ട്.
ജൂലൈ 24 ന് നടത്തിയ പരിശോധനയില്‍ ശെരീഫിന് ആരോഗ്യ പരിചരണം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പ്രമേഹരോഗവും അദ്ദേഹത്തിനുണ്ട്. 2016ല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയയും അദ്ദേഹം നടത്തിയിരുന്നു.
Adjust Story Font
16