ഇന്തോനോഷ്യയില്‍ ലോമ്പോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സമീപത്തെ അഗ്നിപര്‍വതത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
ഇവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 820 പേരാണ് പര്‍വതത്തില്‍ കുടുങ്ങിക്കിടക്കുന്നത്
ഇന്തോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലോമ്പോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സമീപത്തെ അഗ്നിപര്‍വതത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 820 പേരാണ് പര്‍വതത്തില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം ദേഹത്ത് പാറക്കല്ല് വീണ് ഒരാള്‍ മരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്തോനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലാമ്പോക്ക് ദ്വീപില്‍ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍14 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് സമീപത്തെ റിന്‍ജാനി അഗ്നിപര്‍വതത്തില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം പുറത്തുവന്നത്. 820 ആളുകളാണ് പര്‍വതത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മലയുടെ 3726 മീറ്റര്‍ ഉയരത്തിലാണ് ഇവരിപ്പോഴുള്ളത്. അതേസമയം ദേഹത്ത് പാറക്കല്ല് വീണ് സംഘത്തിലെ ഒരാള്‍ മരിച്ചു.
എന്നാല്‍ ഇതിനോടകം 260 പേരെ ഞായറാഴ്ച ഉച്ചയോടെത്തന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മറ്റു 109 പേരെ തിങ്കളാഴ്ച ഉച്ചക്ക്ശേഷവും രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വേറെ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അവ്യക്തമാണ്. അവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
റിന്‍ജാനി നാഷണല്‍ പാര്‍ക്കില്‍നിന്നുള്ള വിവരമനുസരിച്ച് 300 വിദേശ വിനോദ സഞ്ചാരികള്‍ പര്‍വതത്തില്‍ കുടുങ്ങിയവരില്‍ ഉണ്ട്. 184 പേരടങ്ങുന്ന രക്ഷാ സംഘം ഇന്നലെ രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പ്രത്യേക പട്ടാള സംഘം, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണുള്ളത്. അതേസമയം ഭൂകമ്പമുണ്ടായ ലാമ്പോക് ദ്വീപ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ സന്ദര്‍ശിച്ചു. ഭൂകമ്പം ബാധിച്ച് കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു.
Adjust Story Font
16