Quantcast

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

എന്നാല്‍ ഇടപെടല്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആയിരത്തിലധികം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    31 July 2018 3:22 AM GMT

മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്
X

മലേഷ്യന്‍ വിമാനം എം എച്ച് 370 ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇടപെടല്‍ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും ആയിരത്തിലധികം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടു രാജ്യങ്ങളുടെ സംയുക്ത അന്വേഷണത്തിന്റെ ഫലമാണ് റിപ്പോര്‍ട്ട്. യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടിൽ നിന്നു വിമാനം മനഃപൂർവം മാറ്റി സഞ്ചരിച്ചുവെന്നാണു കണ്ടെത്തൽ. എന്നാൽ ഇതിന്റെ കാരണക്കാരെ കണ്ടെത്താൻ എംഎച്ച് 370 സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സംഘത്തിനു സാധിച്ചില്ല. നേരത്തേ സാങ്കേതിക തകരാർ കൊണ്ടാണു വിമാനം തകർന്നതെന്നായിരുന്നു നിഗമനം. മലേഷ്യയിലെയും വിയറ്റ്നമിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗങ്ങള്‍ അപകട സമയത്ത് ചട്ടപ്രകാരം പ്രവര്‍ത്തിച്ചില്ലെന്നത് സംശയം ബലപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടിയന്തര ഘട്ടത്തില്‍ സിഗ്നലുകള്‍ നല്കുന്ന ട്രാന്‍സ്മിറ്ററുകള്‍ നാലെണ്ണവും ഒരുമിച്ച് പ്രവര്‍ത്തനരഹിതമായതും സംശയത്തിനിടയക്കുന്നതാണ്. അപകടത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ കഴിയാത്തത് നിരാശ ജനകമാണെന്ന് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇത് അന്തിമ റിപ്പോര്‍ട്ടല്ലെന്നും കൂടുതല്‍ അന്വേഷണത്തില്‍ വിശദവിവരങ്ങള്‍ പുറത്തുവരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

TAGS :

Next Story