Quantcast

ഇമ്രാന്‍ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചത് മോദിയെയല്ല, ഇവരെ..

നിയുക്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം.

MediaOne Logo

Web Desk

  • Published:

    1 Aug 2018 4:29 PM GMT

ഇമ്രാന്‍ സത്യപ്രതിജ്ഞയിലേക്ക് ക്ഷണിച്ചത് മോദിയെയല്ല, ഇവരെ..
X

നിയുക്ത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം. സിനിമാതാരം ആമിര്‍ ഖാനെയും മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കറെയും കപില്‍ ദേവിനെയും നവ്‌ജ്യോത് സിങ് സിദ്ധുവിനെയുമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. ആഗസ്ത് 11നാണ് സത്യപ്രതിജ്ഞ.

നരേന്ദ്ര മോദി ഉള്‍പ്പെടെ സാര്‍ക് രാജ്യങ്ങളുടെ നേതാക്കളെ ഇമ്രാന്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി ഈ വാര്‍ത്ത നിഷേധിച്ചു. പാകിസ്താന്‍ വിദേശകാര്യ ഓഫീസിന്റെ അഭിപ്രായം തേടിയ ശേഷമേ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് പാര്‍ട്ടി വക്താവ് ഫവാദ് ചൗധരി ഇന്നലെ ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി ഇമ്രാനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അദ്ധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. ഇന്ത്യ - പാക് ബന്ധം മെച്ചപ്പെടുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്ന് ഇമ്രാന്‍ ഖാനും പ്രതികരിച്ചു.

TAGS :

Next Story