സിംബാബ്‌വെയില്‍ നിലവിലെ ഭരണകക്ഷിയായ സാനൂ പി എഫ് അധികാരത്തിലേക്ക്
210 അംഗ പാര്‍ലമെന്റില്‍ സാനു പിഎഫ് 145 സീറ്റുകള്‍ നേടി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു
സിംബാബ്‌വെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ സാനൂ പി എഫ് അധികാരത്തിലേക്ക്. 210 അംഗ പാര്‍ലമെന്റില്‍ സാനു പിഎഫ് 145 സീറ്റുകള്‍ നേടി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.
ഒട്ടേറെ നാടകീയതകള്‍ക്കും ആക്രമസംഭവങ്ങള്‍ക്കുമൊടുവില്‍ ഇന്നലെയാണ് സിംബാബ്‌വെയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് . മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണകക്ഷിയായ സാനു പിഎഫ് അധികാരത്തിലേക്ക്. 60 സീറ്റുകള്‍ നേടി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ മൂവ്മെന്റ് ഫോര്‍ ഡൊമോക്രാറ്റിക് ചെയിഞ്ചാണ് രണ്ടാമത്. 210 അംഗ പാര്‍ലമെന്റില്‍ 2 സീറ്റുകളിലെ ഫലങ്ങള്‍ ഇനിയും പ്രഖ്യാപിക്കാനുണ്ടെന്ന് സിംബാബ്‌വെ ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു . തിരെഞ്ഞെടുപ്പ് ഫലം സന്തോഷം നല്‍കുന്നതാണെന്ന് പാര്‍ട്ടി വക്താവ് നിക് മക്വാന പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. നിലവിലെ പ്രസിഡന്റ് എമേര്‍സണ്‍ മാംഗ്വാഗ്വേയുടെ നേതൃത്വത്തില്‍ വലിയ തോതില്‍ ക്രമക്കേടു നടന്നതായും അതിനാല്‍ ഫലം അംഗീകരിക്കാന്‍ തയ്യാറല്ലന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളായ നീരീക്ഷകരും തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തെ സാനു പാര്‍ട്ടി നിഷേധിച്ചു.
നിലവിലെ പ്രസിഡന്റ് എമേര്‍സണ്‍ മാംഗ്വാഗ്വേയും എം ഡി സി സ്ഥാനാര്‍ഥി നെല്‍സണ്‍ ചാമിസയുമടക്കം 23 പേരാണ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിച്ചത്. 50 ലക്ഷം വോട്ടര്‍മാരില്‍ 70 ശതമാനം പേരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബേ മല്‍സര രംഗത്തില്ലാത്ത ആദ്യ തെരെഞ്ഞെടുപ്പാണ് സിംബാബ്‌വെയില്‍ നടന്നത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന്മുഗാബേയെ കഴിഞ്ഞ വര്‍ഷം പട്ടാളത്തിന്റെ സഹാത്തോടെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
Adjust Story Font
16