സിബാബ്‌വെയില്‍ നംഗ്വാംഗയുടെ തെരഞ്ഞെടുപ്പ് വിജയം തള്ളി പ്രതിപക്ഷം
വ്യാജ ഫലങ്ങളാണ് പുറത്തുവന്നതെന്നും അത് സത്യമല്ലെന്നും എതിരാളിയായ മൂവ്‌മെന്റ് ഡെമോക്രാറ്റിക് ചേഞ്ച് സ്ഥാനാര്‍ഥിയായ നെല്‍സണ്‍ ചാമിസ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഉടനീളം നടന്നത് വ്യാപക ക്രമക്കേടുകളാണ്.
സിബാബ്‌വെയില്‍ എമേഴ്‌സണ്‍ നംഗ്വാംഗയുടെ തെരഞ്ഞെടുപ്പ് വിജയം തള്ളി പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും വഞ്ചനാപരവുമെന്ന് നെല്‍സണ്‍ ചാമിസ ആരോപിച്ചു. അതേസമയം ചാമിസയുടെ ആരോപണത്തെ തള്ളി മുഖാബെയും തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ എംസിഡി സംഖ്യം നടത്തിയ വ്യാപക അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഭരണകക്ഷിയായ സാനു പിഎഫ് നേതാവും പ്രസിഡന്റുമായി എമേഴ്‌സണ്‍ നംഗ്വാംഗ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നംഗ്വാംഗയുടെ വിജയത്തെ തള്ളി പ്രതിപക്ഷ സഖ്യം രംഗത്തെത്തിയത്.
വ്യാജ ഫലങ്ങളാണ് പുറത്തുവന്നതെന്നും അത് സത്യമല്ലെന്നും എതിരാളിയായ മൂവ്‌മെന്റ് ഡെമോക്രാറ്റിക് ചേഞ്ച് സ്ഥാനാര്‍ഥിയായ നെല്‍സണ്‍ ചാമിസ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഉടനീളം നടന്നത് വ്യാപക ക്രമക്കേടുകളാണ്. ഫലം പുറത്ത് വിടാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് ചാമിസ മാപ്പുപറയുകയും ചെയ്തു.
അതേസമയം ചാമിസിയുടെ ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും അമേഴ്‌സണ്‍ നംഗ്വാംഗയും രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സത്യവും നീതിയും നിറഞ്ഞ വിജയമാണിതെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും അമേഴ്‌സണ്‍ മുഖാബെ ട്വീറ്റ് ചെയ്തു.
50.8 ശതമാനം വോട്ടുകള്‍ക്കാണ് നംഗ്വാംഗയുടെ വിജയം. 44.3 ശതമാനം വോട്ടുകള്‍ ചാമിസ നേടി. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷം നടത്തിയ ആക്രമ സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16