ഇന്തോനേഷ്യയില്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്തോനേഷ്യയിലെ റിസോര്‍ട്ട് ഐലന്‍ഡായ ബാലിലും ലംബോര്‍ക്കിലും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മേജര്‍ വിഭാഗത്തില്‍ പെടുന്ന ചലനമാണ് സംഭവിച്ചതെന്ന് യുഎസ് ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി.
ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.16നാണ് ഭൂചലനമുണ്ടായത്. അതേസമയം ഭൂകമ്പത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലമ്പോക്കിലെ ഉപരിതലത്തില്‍ നിന്നും 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് സ്ഥലത്ത് അനുഭവപ്പെട്ടത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ലമ്പോക്ക് മേഖലയില്‍ ഭൂചലനം ഉണ്ടാവുന്നത്. നേരത്തെയുണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ആശങ്കപ്പെടാനില്ലെന്നും ആളുകളോട് കടല്‍തീരത്തുനിന്ന് ഒഴിഞ്ഞുപോകാനും ഉയരമുള്ള സ്ഥലത്തേക്ക് മാറാനും ദുരന്ത നിവാരണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യതകൂടുതലുള്ള രാജ്യമാണ് ഇന്തോനേഷ്യ.
Earthquake in #Indonesia - Early impact estimation. Modified Mercalli Intensity: 6.5/10 pic.twitter.com/42IKEtRIDA
— WFP Disaster Alerts (@WFP_ADAM) August 5, 2018
Adjust Story Font
16