ഉത്തര കൊറിയ അതീവരഹസ്യമായി ആണവ പരീക്ഷണങ്ങള്‍ തുടരുന്നുണ്ടെന്ന് യു.എന്‍
ഉത്തര കൊറിയയിലെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഡൊണള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലെ ധാരണക്ക് വിരുദ്ധമാണ് പുറത്ത് വന്ന യു.എന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
യു.എന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഉത്തര കൊറിയ ഇപ്പോഴും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട് . ഉത്തരകൊറിയ യെമനില്‍ ഹൂതി സേനക്ക് ആയുധങ്ങള്‍ നല്‍കുന്നതായും സിറിയന്‍ സൈന്യവുമായി സഹകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്.
ഉത്തര കൊറിയയിലെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഡൊണള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലെ ധാരണക്ക് വിരുദ്ധമാണ് പുറത്ത് വന്ന യു.എന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട യു.എന്‍ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധരുടെ സംഘമാണ് ഉത്തരകൊറിയ ചട്ടങ്ങള്‍ ലംഘിച്ച് ആണവപരീക്ഷണം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ട് യു.എന്‍ സുരക്ഷ കൌണ്‍സിലില്‍ സമര്‍പ്പിച്ചു.
യെമനിലെ ഹൂതി വിമതര്‍ക്ക് ഉത്തരകൊറിയ ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നതായും സിറിയന്‍ സൈന്യത്തോടൊപ്പം സഹകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ ഇടനിലക്കാര്‍ വഴി ലിബിയ, സുഡാന്‍ എന്നിവിടങ്ങളിലേക്ക് ഉത്തരകൊറിയ ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. 2017 ഒക്ടോബര്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ 100 മില്ല്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം പൂര്‍ണ്ണമാകുന്നതിന് സമയമെടുക്കുമെന്നും എന്നാല്‍ അത് പൂര്‍ണ്ണമാകുമെന്ന് പ്രതീക്ഷയുള്ളതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. യു.എന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് ഗൌരവമായി എടുക്കുമെന്നും ഉത്തര കൊറിയക്ക് മേല്‍ നയതന്ത്ര- സാമ്പത്തിക ഉപരോധം തുടരേണ്ടത് പ്രധാനമാണെന്നും പോംപിയോ പറഞ്ഞു.
Adjust Story Font
16