ഇസ്രയേല്‍ സൈന്യം രണ്ട് ഫലസ്തീനികളെ വെടിവെച്ചു കൊന്നു
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്. ആക്രണണത്തില്‍ യുവാവും ഒരു മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്
- Published:
5 Aug 2018 4:32 AM GMT
ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് അയവില്ല. ഗസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഹമാസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീന്‍ പ്രക്ഷോഭകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്. ആക്രണണത്തില്‍ യുവാവും ഒരു മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. 200 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഹമാസ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മുപ്പത് മുതലാണ് ഫലസ്തീനികള്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിന് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇതുവരെ 156 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണം ഫലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസിന് നേരെയാണെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം.
Adjust Story Font
16