Quantcast

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കുഞ്ഞന്‍ പാണ്ടക്ക് ആശംസകള്‍

മൃഗശാല അധികൃതര്‍ ഒരുക്കിയ കേക്ക് കൊണ്ടായിരുന്നു പാണ്ടയുടെ പിറന്നാള്‍ ആഘോഷം. കുട്ടി പാണ്ടയുടെ ആദ്യ പിറന്നാളാണ് ആഘോഷമാക്കിയത്

MediaOne Logo

Web Desk

  • Published:

    6 Aug 2018 2:46 AM

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കുഞ്ഞന്‍ പാണ്ടക്ക് ആശംസകള്‍
X

മൃഗങ്ങള്‍ക്കും ഉണ്ട് പിറന്നാള്‍ ആഘോഷം. അത്തരമൊരു പിറന്നാളിന്റെ വിശേഷമാണ് ഇനി. ഫ്രാന്‍സിലെ കുഞ്ഞന്‍ പാണ്ട യുവന്‍ മെങാണ് ആ പിറന്നാളുകാരന്‍. മൃഗശാല അധികൃതര്‍ ഒരുക്കിയ കേക്ക് കൊണ്ടായിരുന്നു പാണ്ടയുടെ പിറന്നാള്‍ ആഘോഷം. കുട്ടി പാണ്ടയുടെ ആദ്യ പിറന്നാളാണ് ആഘോഷമാക്കിയത്.

ആദ്യ പിറന്നാളാണ്... അത് ആഘോഷമാക്കണമല്ലോ? മുളയും തേനും ആപ്പിളും ഓറഞ്ചും സ്ട്രോബറിയും കൊണ്ടൊരുക്കിയ ഇരട്ടി മധുരമുള്ള കേക്കാണ് മൃഗശാല അധികൃതര്‍ ആദ്യ പിറന്നാളാഘോഷിച്ച കുഞ്ഞന്‍ പാണ്ടക്ക് സമ്മാനിച്ചത്. ആദ്യം കേക്ക് കണ്ടപ്പോള്‍ ഒന്ന് മടിച്ചു. അടുത്തു വരാതെ മാറി നിന്നു. കേക്കൊക്കെ കണ്ടെങ്കിലും അമ്മ പാണ്ട ഹുവാന്‍ ഹുവാനുമായി കളിക്കാനാണ് കുഞ്ഞനിഷ്ടം. പിന്നെ, കേക്കൊന്നു രുചിച്ചു. അതുകഴിഞ്ഞാല്‍ പറയണ്ടല്ലോ. ഇഷ്ടവിഭവങ്ങള്‍ കൊണ്ടൊരുക്കിയ കേക്ക് കുഞ്ഞനെ കൈയിലെടുത്തു. ഫ്രാന്‍സിലെ ബിയുവല്‍ മൃഗശാലയിലെത്തുന്നവര്‍ക്ക് കൌതുകമായി ഈ കാഴ്ച. മൃഗശാല യിലെ സന്ദര്‍ശകരെ കൂടാതെ പിറന്നാള്‍ ആഘോഷമാക്കാന്‍ എത്തിയവരും ഉണ്ടായിരുന്നു.

ഭീമന്‍ പാണ്ട ഹുവാന്‍ ഹുവാന്‍ രണ്ട് കുഞ്ഞന്‍ പാണ്ടകള്‍ക്കാണ് ജന്മം നല്‍കിയത്. അതിലൊന്നു ചത്തതോടെ യുവാന്‍ മെങിനെ കാണാനായി സന്ദര്‍ശകരുടെ തിരക്ക്. 30 കിലോഗ്രാമാണ് ഇവന്റെ ഭാരം. യുവന്‍ മെങിന്റെ അച്ഛന്‍ യുവാന്‍ സിയും അമ്മ ഹുവാന്‍ ഹുവാനും 2012 ജനുവരിയിലാണ് ഫ്രാന്‍സിലെത്തിയത്. ഇവരുടെ വരവോടെ ബിയുവല്‍ മൃഗശാലയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഇരട്ടിച്ചു.

TAGS :

Next Story