ട്രാഫിക് അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് വധശിക്ഷ; ബംഗ്ലാദേശില്‍ നിയമം വരുന്നു
അമിത വേഗത്തിലായിരുന്ന ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്
ട്രാഫിക് അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം കൊണ്ടുവരികയാണ് ബംഗ്ലാദേശില്‍. അമിത വേഗത്തിലായിരുന്ന ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം.
ഡ്രൈവറുടെ അനാസ്ഥ മൂലം ആളുകള്‍ മരിക്കുന്ന സംഭവത്തില്‍ 3 വര്‍ഷം വരെ തടവ് ശിക്ഷയാണ് നല്‍കി വന്നിരുന്നത്. നിയമ ഭേദഗതി വരുത്തി ഡ്രൈവര്‍മാര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശിലെ നിയമ മന്ത്രാലയം.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ അമിത വേഗത്തില്‍ എത്തിയ ബസ് ഇടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇതിനെതിരെ പ്രതിക്ഷേധവുമായി പതിനായിര കണക്കിന് വിദ്യാഥികളാണ് നിരത്തിലിറങ്ങിയത്. പ്രതിക്ഷേധത്തിനിടെ കടന്നുപോയ ബംഗ്ലാദേശിലെ യു.എസ് അംബാസിഡറുടെ വാഹനത്തിനു നേരെയും ആക്രമമുണ്ടായതായി ആക്രമണത്തില്‍ 2 വാഹനങ്ങള്‍ തകര്‍ന്നതായും എംബസി വൃത്തങ്ങള്‍ അറിയിച്ചു. റോഡ് അപകടങ്ങളിൽ വധശിക്ഷ വിധിക്കുന്നത് ലോകത്ത് അപൂർവമാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഒന്‍പതാം ദിവസത്തിലെത്തിയ സാഹചര്യത്തിലാണ് ഈ നിയമ പരിഷ്കാരം.
Adjust Story Font
16