സമരം ചെയ്യുന്ന ആ മുസ്‍ലിം യുവതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം പൊലീസുകാരി കെട്ടിപ്പിടിച്ചതെന്തിന്?
പൊതുഇടത്തിലെ ബുര്‍ഖ നിരോധനത്തിനെതിരായ പ്രതിഷേധസമരത്തിനിടെയാണ് സംഭവം
ബുര്‍ഖ നിരോധത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിന് പകരം കെട്ടിപ്പിടിക്കുന്ന പൊലീസുകാരിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഡെന്‍മാര്‍ക്കിലെ കേപ്പന്‍ഹേഗനിലാണ് സംഭവം.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ പൊതുഇടങ്ങളിലെ ബുര്‍ഖ നിരോധനത്തിന്റെ പാതയിലാണ് ഡെന്‍മാര്‍ക്കും. നിയമം നിലവില്‍ വന്നപ്പോള്‍ ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കേപ്പന്‍ഹേഗനില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുകയായിരുന്നു.
37കാരിയ അയഹും പ്രതിഷേധത്തിനെത്തിയത് ബുര്‍ഖ ധരിച്ചായിരുന്നു. പ്രതിഷേധത്തിനിടെ അവളെ സമീപിച്ച് ഒരു പൊലീസ്കാരി സംസാരിക്കുന്നതും തുടര്‍ന്ന് കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം കെട്ടിപ്പിടിക്കുന്ന പൊലീസുകാരി എന്ന കാപ്‍ഷനില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.
പക്ഷേ, ആ പൊലീസുകാരി തന്നോട് എന്താണ് സംസാരിച്ചതെന്ന് ആ തിരക്കിനിടയ്ക്ക് തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ് അയാഹ് പറയുന്നത്. പക്ഷേ അവരെന്നോട് സംസാരിച്ചിരുന്നുവെന്നത് തനിക്ക് ഓര്‍മയുണ്ടെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് ആ പൊലീസുകാരി അയാഹിനെ ഗാഢമായി കെട്ടിപ്പിടിക്കുകയായിരുന്നു.
Adjust Story Font
16