യുഎസ് ഉപരോധം: ഇറാന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ
ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്‌കരിക്കുമെന്ന് ട്രംപ് ലോകരാജ്യങ്ങളെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധത്തില്‍ നിലപാട് വെളിപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നത്.
ഇറാനെതിരെയുള്ള യുഎസ് ഉപരോധം, ഇറാന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍. ഇറാനുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കുന്ന കമ്പനികളെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധിക്കും. ഉപരോധത്തെ പ്രതിരോധിക്കാന്‍ യൂണിയന്‍ മാര്‍ഗങ്ങള്‍ തേടും.
ചൊവ്വാഴ്ചയാണ് ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധം ആരംഭിച്ചത്. ഇറാനുമായി വ്യാപാരം നടത്തുന്നവരെ ബഹിഷ്‌കരിക്കുമെന്ന് ഉപരോധത്തിന്റെ ഒന്നാം ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകരാജ്യങ്ങളെ ട്വിറ്ററിലൂടെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധത്തില്‍ നിലപാട് വെളിപ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നത്. ഇറാനുമായി വ്യപാര ബന്ധം തുടരുന്നവര്‍ക്ക് എല്ലാ പിന്തുണയും യൂണിയന്‍ പ്രഖ്യപിച്ചു.
അമേരിക്കയുടെ ഉപരോധം ഭയന്ന് ഇറായുമായുള്ള ബന്ധം റദ്ദാക്കുന്ന കമ്പനികളെ ഉപരോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അറയിച്ചു. അമേരിക്കയുടെ താല്‍പര്യത്തിന് വഴങ്ങരുതെന്ന് കമ്പനികള്‍ക്ക് യൂനിയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപരോധത്തെ നേരിടാന്‍ യുണിയന്‍ തടയല്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഇരാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ക്ക് നിയമ പരിരക്ഷ നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഉപരോധം മൂലം നഷ്ടം നേരിടുന്ന കമ്പനികള്‍ക്ക് യു.എസ് ഭരണകൂടത്തിനെതിരെ അംഗരാജ്യങ്ങളിലെ കോടതികളില്‍ നിയമനടപടി സ്വീകരിക്കാനും നിയമം അനുവദിക്കുന്നു. 28 രാജ്യങ്ങള്‍ സംയുക്തമായാണ് നിയമം പാസാക്കിയത്.
Adjust Story Font
16